Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇപ്പോൾ ഏറ്റവും നല്ല ബിസിനസ് ആണ് തട്ടുപൊളിപ്പൻ തട്ടുകടകൾ .. അറേബിയൻ ,ആഫ്രിക്കൻ, പേഷ്യന്‍ തുടങ്ങി ലോകത്തെ എല്ലാ രുചികളും ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ കിട്ടും ..പാവം മലയാളി.. ഇത്തരം ഭക്ഷണത്തിന്റെ സ്വാദ് എന്തെന്നറിയാൻ ഈ രാജ്യങ്ങളിലേയ്ക്കൊന്നും പോയിട്ടില്ലല്ലോ ..ഇനി പോയവർ ആരും തന്നെ ഇത്തരം തട്ട് കടകളിൽ ചെന്ന് സ്വാദ് നോക്കിയിട്ടുമില്ല.. അപ്പോൾ പിന്നെ വളരെ എളുപ്പം ..അറേബിയൻ എന്നോ ആഫ്രിക്കൻ എന്നോ പേരിട്ട് എന്തും മലയാളിയുടെ തീന്മേശയിൽ എത്തിക്കാം

08 JANUARY 2023 01:47 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ വിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കേരളത്തിൽ ഇപ്പോൾ നിത്യ സംഭവമാണ് . ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ ആറ്‌ ദിവസത്തിനിടെ രണ്ട്‌ മരണങ്ങള്‍ ഉണ്ടായപ്പോൾ മാത്രമാണ് കേരളത്തിന്റെ ആഗോഗ്യവകുപ്പ് ഉറക്കത്തിൽ നിന്ന് ഉണർന്നത് . അതോടെ മുക്കിലും മൂലയിലുമുള്ള പല ഹോട്ടലുകളും അടച്ചു പൂട്ടി ..പക്ഷെ ഇതൊക്കെ എത്രനാൾ ..പൊതു ജനം വിഡ്ഢി ആണെന്നല്ല പറയുന്നത് ? മറ്റെന്തിങ്കിലും ഒരു വിഷയം കിട്ടിയാൽ ഇതെല്ലം പാടെ മറക്കും, അതോടെ പൂട്ടിയ ഹോട്ടലുകൾ ഒന്നിന് പത്തെണ്ണമായി വീണ്ടും തുറക്കും

ഇപ്പോൾ ഏറ്റവും നല്ല ബിസിനസ് ആണ് തട്ടുപൊളിപ്പൻ തട്ടുകടകൾ .. അറേബിയൻ ,ആഫ്രിക്കൻ, പേഷ്യന് തുടങ്ങി ലോകത്തെ എല്ലാ രുചികളും ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ കിട്ടും ..പാവം മലയാളി.. ഇത്തരം ഭക്ഷണത്തിന്റെ സ്വാദ് എന്തെന്നറിയാൻ ഈ രാജ്യങ്ങളിലേയ്ക്കൊന്നും പോയിട്ടില്ലല്ലോ ..ഇനി പോയവർ ആരും തന്നെ ഇത്തരം തട്ട് കടകളിൽ ചെന്ന് സ്വാദ് നോക്കിയിട്ടുമില്ല.. അപ്പോൾ പിന്നെ വളരെ എളുപ്പം ..അറേബിയൻ എന്നോ ആഫ്രിക്കൻ എന്നോ പേരിട്ട് എന്തും മലയാളിയുടെ തീന്മേശയിൽ എത്തിക്കാം

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്‌ഥതയും കാര്യക്ഷമതയില്ലായ്‌മയുമാണ്‌ വീടിന്‌ പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്‌ഥയിലേക്ക്‌ നമ്മുടെ സംസ്‌ഥാനത്തെ എത്തിച്ചത്‌. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് തന്നെ പറഞ്ഞെ പറ്റൂ

എവിടെ വേണമെങ്കിലും ആര്‍ക്കും ഹോട്ടലുകള്‍ ആരംഭിക്കാവുന്ന അവസ്‌ഥയാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണ്‌ എത്തിക്കുന്നതെന്നതും മാലിന്യ നിര്‍മാര്‍ജനവും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കാറില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ നിയമാനുസൃതമായ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ ഉണ്ടോയെന്നും ആരും അന്വേഷിക്കാറില്ല. ഇതിലൊന്നും സര്‍ക്കാരിന്‌ ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ?

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്‌ പ്രഖ്യാപിക്കാതെ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തനസജ്‌ജമാക്കിയാല്‍ മാത്രമെ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. നിലവിലെ ഗുരുതരമായ അവസ്‌ഥ മറികടക്കാന്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്‌.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്‌ക്ക്‌ ഇറങ്ങുന്ന രീതിയാണ്‌ സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്‌.

സംസ്ഥാനത്തുണ്ടായ മരങ്ങളെ തുടർന്ന് സംസ്ഥാന വ്യാപകമായി 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു... വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി എന്നാണു മന്ത്രി പറയുന്നത് .. ഇത്രയും കൊണ്ട് ജനത്തിന്റെ വാ മൂടിക്കെട്ടാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്‌ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടത്‌ സംസ്‌ഥാനത്തെ ഭക്ഷ്യസുരക്ഷയിലെ പരാജയം വ്യക്‌തമാക്കുന്നതാണ്‌.

2004-ല്‍ സംസ്‌ഥാനത്ത്‌ നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‌ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈല്‍ ലാബ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്‌ജമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയുള്ള ഒരു വകുപ്പിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കിൽ അതിനുകാരണം ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പരാജയം തന്നെയാണ്

അശാസ്‌ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണ്‌ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്നത്‌. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ സ്‌റ്റാറ്റ്യൂട്ടറിയായി പ്രതിമാസം രണ്ട്‌ സാമ്പിള്‍ മാത്രം എടുത്താല്‍ മതിയെന്നതാണ്‌ നിലവിലെ നിര്‍ദ്ദേശം. അതില്‍ കൂടുതല്‍ നോണ്‍ സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചാല്‍ അതിന്‌ നിയമപരിരക്ഷ ലഭിക്കില്ല. അതായത്‌ നോണ്‍ സ്‌റ്റാറ്റ്യൂട്ടറി സാമ്പിളില്‍ വിഷാംശം കണ്ടെത്തിയാലും നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനാകില്ല.

നിലവില്‍ അതത്‌ ജില്ലകളില്‍ തന്നെയുള്ള ഉദ്യോഗസ്‌ഥരാണ്‌ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്‌. ഇതും അപ്രായോഗികവും അശാസ്‌ത്രീയവുമാണ്‌. ഉദ്യോഗസ്‌ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക്‌ കളമൊരുക്കുകയും ചെയ്യും. ഇതിന്‌ പരിഹാരമായി മറ്റ്‌ ജില്ലകളിലെ ഉദ്യോഗസ്‌ഥരെ പരിശോധനയ്‌ക്ക്‌ നിയോഗിക്കുന്ന ഇന്റര്‍ ഡിസ്‌ട്രിക്‌ട്‌ സ്‌ക്വാഡുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഈ രീതി ഫലപ്രദമായി നടപ്പാക്കിയതുമാണ്‌.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നടപടിയെടുക്കുക്കണമെന്നാണ്‌ സര്‍ക്കാരിന്റെ മറ്റൊരു നിര്‍ദ്ദേശം. എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ തീരുമാനം കൈക്കൊള്ളുന്നതില്‍ എന്ത്‌ പ്രായോഗികതയാണുള്ളത്‌?


യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രീതി അനുസരിച്ച്‌ ജില്ലാ കളക്‌ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്ന ജില്ലാതല കമ്മിറ്റിയാണ്‌ തീരുമാനം എടുത്തിരുന്നത്‌. പ്രായോഗികമായ ഈ രീതിയും സര്‍ക്കാരും ആരോഗ്യവകുപ്പും അട്ടിമറിച്ചു.

പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക്‌ റെസ്‌പോണ്‍സ്‌ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഏത്‌ സമയത്തും ഈ സ്‌ക്വാഡ്‌ പരിശോധന നടത്തി ഹോട്ടലുകളില്‍ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തനസജ്‌ജമാണോയെന്ന്‌ പരിശോധിക്കുമായിരുന്നു. ക്യുക്ക്‌ റെസ്‌പോണ്‍സ്‌ സ്‌ക്വാഡുകളെ നിര്‍ജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു.

ആര്യങ്കാവ്‌, അമരവിള, വാളയാര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ സംസ്‌ഥാനത്തേക്ക്‌ കൊണ്ടു വരുന്ന മത്സ്യവും മാംസവും പാലും പച്ചക്കറികളും പരിശോധിക്കാന്‍ സ്‌ഥിരം ചെക്ക്‌ പോസ്‌റ്റുകളും ഓഫീസ്‌ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും അത്‌ ഉദ്യോഗസ്‌ഥ ലോബി അട്ടിമറിച്ചു.

സംസ്‌ഥാനത്ത്‌ ഭക്ഷണം പരിശോധിക്കാനുള്ള എന്‍.എ.ബി.എല്‍. അനലറ്റിക്കല്‍ ലാബുകള്‍ സജ്‌ജമാണെങ്കിലും ഭക്ഷണപദാര്‍ഥങ്ങളിലെ രാസപരിശോധന മാത്രമാണ്‌ കുറച്ചെങ്കിലും നടത്തുന്നത്‌. എന്നാല്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്‌. മൈക്രോ ബയോളജി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും വിനിയോഗിക്കാന്‍ സംസ്‌ഥാനം തയാറായിട്ടില്ല. അതുകൊണ്ടു തന്നെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്ത അവസ്‌ഥയാണ്‌.

യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്‌ത പരിശോധന സംവിധാനവും അനിശ്‌ചിതത്വത്തിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്‌ഥരുടെ അഭാവമുണ്ടെങ്കില്‍ അത്തരം സ്‌ഥലങ്ങളില്‍ ആരോഗ്യവകുപ്പിലെയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

എവിടെ വേണമെങ്കിലും ആര്‍ക്കും ഹോട്ടലുകള്‍ ആരംഭിക്കാവുന്ന അവസ്‌ഥയാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണ്‌ എത്തിക്കുന്നതെന്നതും മാലിന്യ നിര്‍മാര്‍ജനവും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കാറില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ നിയമാനുസൃതമായ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ ഉണ്ടോയെന്നും ആരും അന്വേഷിക്കാറില്ല. ഇതിലൊന്നും സര്‍ക്കാരിന്‌ ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ?

വ്യവസായമാകുമ്പോൾ കൂടുതൽ ലാഭം നേടാനായി മായം ചേർക്കും എന്ന ഒരു മുട്ടാപോക്കൻ ന്യായമാണ് ഇപ്പോൾ പൊതുവെ ഉള്ളത് . ഭക്ഷണ വ്യവസായം വൻ ലാഭം കൊയ്തെടുക്കാനുള്ള മാർഗ്ഗമായതോടെ മായം ചേർക്കൽ തന്നെ ഒരു വൻ വ്യവസായം ആയിത്തീർന്നു. സംസ്കരിച്ചതും അല്ലാത്തതുമായി വിപണിയിൽ കിട്ടുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളിലും നിറം, മണം, രുചി മുതലായവയ്ക്കായി ചേർത്തിരിക്കുന്ന കൂട്ടുകളിൽ അനുവദിച്ചിട്ടില്ലാത്ത പല രാസ വസ്തുക്കളും ചേർത്തിരിക്കുന്നതായും, അനുവദിച്ചിട്ടുള്ളവതന്നെ വളരെ കൂടിയ അളവിൽ ചേർത്തിരിക്കുന്നതായും പല സർവ്വേകളും വെളിപ്പെടുത്തുന്നു.

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ രാസവസ്തുക്കളും കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ കീടനാശിനികളും ചേർക്കുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് നമുക്കുള്ളത്

പണ്ടത്തെപ്പോലെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്ന തലമുറയല്ല ഇന്നത്തേത്. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്‌ പ്രഖ്യാപിക്കാതെ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തനസജ്‌ജമാക്കിയാല്‍ മാത്രമെ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. നിലവിലെ ഗുരുതരമായ അവസ്‌ഥ മറികടക്കാന്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്‌

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (25 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (32 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (32 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (40 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (45 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (49 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (55 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends