Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സുമാത്രം...... ഗള്‍ഫില്‍ നിന്നെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടു വന്നത് മകള്‍ രേഷ്മ.... പതിവായി അമ്മൂമ്മയോടൊപ്പം കിടക്കാറുള്ള മകള്‍ അന്ന് അച്ഛനോടൊപ്പം കിടക്കണമെന്ന് പറഞ്ഞ് മുറിയില്‍ പോയി.... കടക്കെണിയില്‍ നിന്ന് കരകയറാനാവാതെ അവര്‍ മൂന്നു പേരും തീ കൊളുത്തി ജീവനൊടുക്കി..... വിദേശത്തു നിന്ന് രമേശ് നാട്ടിലെത്തിയ അന്നു രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം

08 JANUARY 2023 02:20 PM IST
മലയാളി വാര്‍ത്ത

ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സുമാത്രം...... ഗള്‍ഫില്‍ നിന്നെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടു വന്നത് മകള്‍ രേഷ്മ.... പതിവായി അമ്മൂമ്മയോടൊപ്പം കിടക്കാറുള്ള മകള്‍ അന്ന് അച്ഛനോടൊപ്പം കിടക്കണമെന്ന് പറഞ്ഞ് മുറിയില്‍ പോയി.... കടക്കെണിയില്‍ നിന്ന് കരകയറാനാവാതെ അവര്‍ മൂന്നു പേരും തീ കൊളുത്തി ജീവനൊടുക്കി..... വിദേശത്തു നിന്ന് രമേശ് നാട്ടിലെത്തിയ അന്നു രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം


ദുബായിയില്‍ െ്രെഡവറായ കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല്‍ കൊമ്പനമൂട് കാര്‍ത്തികയില്‍ രമേശ് (48) ഭാര്യ സുലജ (45) മകള്‍ രേഷ്മ (22) എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. രമേശ് വിദേശത്തു നിന്ന് നാട്ടിലെത്തിയ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രമേശിന്റെ ഇളയ മകന്‍ രോഹിത് (19) സ്ഥലത്ത് ഇല്ലായിരുന്നു.

രമേശും സുലജയും രേഷ്മയും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. സുലജയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും മറ്റൊരു മുറിയിലുണ്ടായിരുന്നു. അടുത്ത മുറിയില്‍ നിന്ന് രാത്രി പതിനൊന്നരയോടെ പൊട്ടിത്തെറിയും തീയും കണ്ട സുരേന്ദ്രന്‍ ഓടി പുറത്തു പോയി നാട്ടുകാരെ കൂട്ടിയെത്തി ജനല്‍ച്ചില്ലു തകര്‍ത്ത് വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അപ്പോഴേക്കും മൂന്നു പേരുടെയും ശരീരം കത്തിക്കരിഞ്ഞിരുന്നു.

രേഷ്മയുടെ സഹോദരന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രോഹിത് രാത്രി ചെണ്ട പരിശീലനത്തിന് പോയ സമയത്താണ് സംഭവം നടന്നത്. തീ കൊളുത്താന്‍ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിരുന്നതെന്നതായി പൊലീസ് പറഞ്ഞു.

22 പേര്‍ക്കായി 34 ലക്ഷം രൂപയോളം കൊടുക്കാനുണ്ടെന്നു പറയുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആറു പേര്‍ കേസ് കൊടുത്തതിനെ തുടര്‍ന്ന് അവരില്‍ നിന്നു വാങ്ങിയ തുക മടക്കിക്കൊടുത്തായും പറയുന്നു.

അമ്പതിനായിരം മുതല്‍ 5 ലക്ഷം രൂപ വരെയാണ് പലര്‍ക്കുമായി കൊടുക്കാനുണ്ടായിരുന്നത് .ഈ കടം വീട്ടുന്നതിന് തങ്ങള്‍ക്കാവില്ലെന്നും അതു കൊണ്ട് ജീവന്‍ ഒടുക്കുന്നു എന്നുമാണ് കുറിപ്പ്. വീടും പറമ്പും വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും ചിലര്‍ പൊലീസില്‍ പരാതിയും നല്‍കിയതോടെ ആ പ്രതീക്ഷയും അസ്തമിക്കുയായിരുന്നു.

ആറു വര്‍ഷത്തിനു ശേഷമാണ് രമേശ് നാട്ടില്‍ വരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യാത്രയ്ക്കുള്ള ചെലവു പോലും ഒഴിവാക്കി കടം വീട്ടാനുള്ള തത്രപ്പാടിലായിരുന്നു കുടുംബം. അച്ഛന്‍ നാട്ടില്‍ എത്തിയ സന്തോഷത്തിലായിരുന്നു രേഷ്മ. എന്നാല്‍ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആറുവര്‍ഷം കൂടിയാണ് ദുബായില്‍ നിന്ന് രമേശ് വന്നത്. വിമാനത്താവളത്തില്‍ രമേശിനെ കൂട്ടിക്കൊണ്ടു വരാനായി രേഷ്മ തന്നെയാണ് സ്‌കൂട്ടറുമായി പോയത്.

ബിരുദ പഠനം പൂര്‍ത്തിയാക്കിയ രേഷ്മ സര്‍ക്കാര്‍ ജോലി നേടാനായി പരിശീലന കേന്ദ്രത്തില്‍ പോവുകയാണ്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുമുണ്ട്. അച്ഛന്‍ വ്യാഴാഴ്ച നാട്ടില്‍ എത്തുമെന്നും അച്ഛനോടൊപ്പം ചെലവഴിക്കാന്‍ അഞ്ചു ദിവസം ക്ലാസ് ഇല്ലെന്നും തന്റെ വിദ്യാര്‍ഥികള്‍ക്ക് രേഷ്മ വാട്‌സ് ആപ് സന്ദേശം അയച്ചിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (19 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends