കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും പൊലീസിന്റെ സ്വര്‍ണ വേട്ട... മലപ്പുറം സ്വദേശി അറസ്റ്റില്‍, കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് സ്വര്‍ണം പിടികൂടിയത്

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും പൊലീസിന്റെ സ്വര്‍ണ വേട്ട... മലപ്പുറം സ്വദേശി അറസ്റ്റില്‍. 47 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീറിനെ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നാണ് ഇയാള്‍ വന്നത്. മിശ്രിത രൂപത്തിലാക്കിയ 854 ഗ്രാം സ്വര്‍ണം മൂന്ന് ക്യാപ്‌സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് സ്വര്‍ണം പിടികൂടിയത്. ജംഷീര്‍ സ്വര്‍ണവുമായെത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനോടകം അന്‍പതുകോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
" fr
https://www.facebook.com/Malayalivartha


























