Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സിപിഎം നേതാവിന്റെ ശംഭുവും, ഗണേശും   കയ്യോടെ പൊക്കി. കോടികള്‍ മറിഞ്ഞു.

09 JANUARY 2023 09:56 AM IST
മലയാളി വാര്‍ത്ത

മദ്യം വിറ്റ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന സര്‍ക്കാരെന്ന ഖ്യാതി സംസ്ഥാന പിണറായി സര്‍ക്കാരിനുളളത്. ഓരോ ദിവസവും തള്ളിനീക്കണമെങ്കില്‍ കേരളത്തിലെ മദ്യ വില്പനയുടെ കണക്ക് സര്‍ക്കാരിലെത്തണം. മദ്യം വിറ്റ് കിട്ടുന്നതിന്റെ നികുതി വാങ്ങി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരാകട്ടെ ലഹരി വിറ്റ് പണമാക്കുന്നു. കൊല്ലത്ത് ഒരു കോടി വിലവരുന്ന നിരോധിത പാന്‍മസാലകള്‍ പിടികൂടിയതിന്റെ സിപിഎം ബന്ധം പുറത്ത് വന്നത് പാര്‍ട്ടിക്ക് ആകെ നാണക്കേടായി മാറിയിരി്ക്കുകയാണ്.

കര്‍ണ്ണാടകം, തമിഴ്‌നാട് എ്‌നനിവിടങ്ങളില്‍ നിന്നും ചരക്കുകളുമായി വരുന്ന ലോറികളില്‍ എത്തുന്ന ഇത്തരം ലഹരി വസ്തുക്കള്‍ വന്‍തുകയ്ക്കാണ് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. കണ്ണടച്ചു തുറക്കുന്നതിന് മുന്നേയാണ് പല സിപിഎം നേതാക്കളും കോടീശ്വരന്‍മാരായി മാറുന്നത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ പിടികൂടിയ ലഹരിവസ്തുക്കള്‍ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന കണ്ടെത്തല്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന്റേതാണ് ലോറി എന്ന് പോലീസ് കണ്ടെത്തി. അനധികൃതമായി എത്തിച്ച ഒരു കോടി രൂപയുടെ പാന്‍മസാലയാണ് ഇന്നലെ കരുനാഗപ്പള്ളിയില്‍ വെച്ച് പോലീസ് പിടികൂടിയത്.

പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിയതതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കര്‍ണാടകയില്‍ നിന്നാണ് പാന്‍മസാലകള്‍ എത്തിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലോറി ഉടമയായ ഷാനവാസ് സിപിഎം കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമാണ്.

ഷാനവാസിന് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്. ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറില്‍ ഒപ്പുവെച്ചു എന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. കേസില്‍ രണ്ട് ആലപ്പുഴ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ്, കരുനാഗപ്പള്ളി സ്വദേശി ഷമീര്‍ എന്നിവരാണ് പിടിയിലായത്.

സിപിഎം ലഹരി വസ്തുക്കള്‍ക്കും ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന കാലമാണിത്. എന്നാല്‍ കേരളത്തില്‍ കണ്ടെത്തുന്ന ലഹരി കേസുകളിലേറേയും സിപിഎം പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ നേരിട്ട് ബന്ധമുണ്ടെന്നുള്ളത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. തിരുന്തപുരത്ത് എസ് എഫ് ഐ . ഡി വൈ എഫ് ഐ നേതാക്കള്‍ മദ്യപിച്ച് കോളെജിന് മുന്നില്‍ പാതിരാത്രി നൃത്തംചെയ്തത്ും, കണ്ണൂരിലെ ലഹരി സ്വര്‍ണ്ണം കടത്തില്‍ പത്തിലധികം പേര്‍ അറിസ്റ്റിലായതും സിപിഎം ന്യായീകരിക്കാനിറങ്ങിയിട്ടില്ല.

പാന്‍മസാലകള്‍ വില്ക്കുന്ന മൊത്ത കേന്ദ്രങ്ങളും ചില്ലറ വില്പന കടകളും എക്‌സൈസിന് നന്നായി അറിയാമായിരുന്നിട്ടും അവയെക്കെതിരെ കര്‍ശന നടപടികളൊന്നുമെടുക്കുന്നില്ലെന്നതാണ് വസ്തുത. പാന്‍മസാല പാക്കറ്റുകള്‍ കേരളത്തിലേയ്ക്ക് കടത്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നൂറുകണക്കിന് സംഘങ്ങളാണുള്ളത്. പത്ത് രൂപ വിലയുണ്ടായിരുന്ന പായ്ക്കറ്റ് സര്‍ക്കാര്‍ നിരോധനം കടുപ്പിച്ചതോടേ അന്‍പത് അറുത് രൂപയ്ക്കാണ് വില്പന നടത്തുന്നത്.

നിരോധനത്തിലും കടത്തുകാര്‍ക്കാണ് നേട്ടം. സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി പോലീസിനെയും എക്‌സൈസിനെയും പ്രത്യേക നീരീക്ഷണത്തിന് ഏര്‍പ്പെടുത്തുമ്പോഴും കടത്തുകാര്‍ കോടികളുടെ വരുമാനമാണുണ്ടാക്കുന്നത്. തുടര്‍ഭരണം കിട്ടിയപ്പോഴുള്ള സിപിഎം ന്റെ പ്രവര്‍ത്തകരും ഇത്തരം മാഫിയകളായി മാറുന്ന കാഴചയാണുള്ളത്. കരുനാഗപ്പള്ളിയില്‍ വ്യജരേഖയുണ്ടാക്കി പോലീസിനെ കബളിപ്പിക്കാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends