Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'ഇത് യു.ഡി.എഫ്. കാലത്തായിരുന്നെങ്കിൽ പാചകക്കാരൻറെ മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയുടെ ജാതിയും മതവും കൂടി വിഷയം ആയേനെ. തീരുമാനം എടുക്കുന്നത് ഇത്ര എളുപ്പമായിരിക്കുകയുമില്ല. ഏറെ മലയാളികൾക്ക് അറിയാത്ത ഒരു ഭയം കൂടി ഉണ്ട് എനിക്ക്....' മുരളി തുമ്മാരുകുടി കുറിക്കുന്നു

09 JANUARY 2023 09:58 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. 'ഇത് യു.ഡി.എഫ്. കാലത്തായിരുന്നെങ്കിൽ പാചകക്കാരൻറെ മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയുടെ ജാതിയും മതവും കൂടി വിഷയം ആയേനെ. തീരുമാനം എടുക്കുന്നത് ഇത്ര എളുപ്പമായിരിക്കുകയുമില്ല. ഏറെ മലയാളികൾക്ക് അറിയാത്ത ഒരു ഭയം കൂടി ഉണ്ട് എനിക്ക്' എന്ന് പറയുകയാണ് അദ്ദേഹം.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പഴയിടങ്ങളും പുതിയിനങ്ങളും...

എൻറെ അച്ഛൻ ഉദ്യോഗമണ്ഡലിലെ എഫ്.എ.സി.ടി.യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു. 1944 മുതൽ 1984 വരെ. എഫ്.എ.സി.ടി.യുടെ പ്രതാപ കാലമാണ്. ഓരോ ദിവസവും ഉച്ചക്ക് ശരാശരി അയ്യായിരത്തിന് മുകളിൽ ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കണം. പാചകം ആയിരുന്നില്ല അച്ഛന്റെ പണി, പാചകത്തിന്റെ മേൽനോട്ടം ആയിരുന്നു. എന്നാലും പാചകത്തോടുള്ള താല്പര്യം കൊണ്ടും പലപ്പോഴും ജീവനക്കാർ കുറവായിരിക്കുന്പോൾ നേരിട്ട് ഇടപെടേണ്ടി വരുന്നത് കൊണ്ടും അച്ഛന് പാചകം നല്ല വശമായിരുന്നു.

ചോറും അവിയലും, ഇഡ്ഡലിയും ഉള്ളി സാന്പാറും, ചപ്പാത്തിയും കിഴങ്ങു കറിയും ഉൾപ്പടെ സാധാരണ വെജിറ്റേറിയൻ ഭക്ഷണത്തിന് അന്നും ഇന്നും എൻറെ ഗോൾഡ് സ്റ്റാൻഡേർഡ് അച്ഛന്റെ പാചകം ആണ്.
ഒറ്റക്കാര്യത്തിലേ അന്നെനിക്ക് ഒരു വിഷമം ഉണ്ടായിരുന്നുള്ളൂ. എഫ്.എ.സി.ടി.യുടെ കാന്റീനിൽ അന്ന് നോൺ വെജ് ഇല്ല. അതുകൊണ്ട് അച്ഛന് നോൺ വെജ് പാചകം ചെയ്ത് ശീലമില്ല. വീട്ടിൽ മുട്ടക്കറി മുതൽ മട്ടൻ കറി വരെ ഉണ്ടാക്കണമെങ്കിൽ അത് അമ്മയോ ചേട്ടനോ ഒക്കെയാണ് ചെയ്യുന്നത്. അവരൊക്കെ നന്നായി ഉണ്ടാക്കുമെങ്കിലും അച്ഛന്റെ പ്രൊഫഷണലിസം അതിൽ ഉണ്ടാകില്ലല്ലോ.

അച്ഛൻ നോൺ വെജ് പാചകം ചെയ്തിരുന്നെങ്കിൽ എന്ത് അടിപൊളി ആകുമായിരുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്ത് കൊണ്ടാണ് എഫ്.എ.സി.ടി.യിൽ നോൺ വെജ് ഉണ്ടാകാതിരുന്നതെന്നും. അക്കാലത്ത് തന്നെ റിഫൈനറിയിൽ ഒക്കെ നോൺ വെജ് ഉണ്ടായിരുന്നതായി അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ വെജ് ആയി തുടങ്ങിക്കാണും. പിന്നെ ഒരു ശീലം പോലെ അത് തുടർന്നും കാണും. ഇപ്പോൾ അത് മാറിയോ എന്നറിയില്ല. കേരളത്തിലെ സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം ശ്രദ്ധിക്കുകയായിരുന്നു. അനവസരത്തിലുള്ള വിവാദം ആയാണ് തോന്നിയത്.

സ്‌കൂൾ യുവജനോത്സവം നടക്കുന്പോൾ അവിടെ വെജിറ്റേറിയൻ മാത്രമല്ല നോൺ വെജും വേണമെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. സ്‌കൂൾ യുവജനോത്സവം ഉത്സവം പോലെ നടക്കുന്പോൾ അത് നടക്കുന്ന നാടുകളിലെ ഭക്ഷണം പ്രമോട്ട് ചെയ്യാനുള്ള അവസരമായി ഉപയോഗിക്കണം എന്നതും ന്യായമായ കാര്യമാണ്. ഇന്ത്യയിലെ അനവധി പ്രദേശങ്ങളിലൂടെ തീവണ്ടികൾ പോകുന്പോഴും ഒരേ ബോറൻ ഭക്ഷണം തന്നെ തന്നുകൊണ്ടിരുന്ന കാലത്തെപ്പറ്റി, അത് നമ്മുടെ ഭക്ഷണ വൈവിധ്യത്തെ പറ്റി നാട്ടുകാരെ അറിയിക്കാനുള്ള അവസരമായി ഉപയോഗിക്കാവുന്നതിനെ പറ്റി ഞാൻ നേരത്തെ എഴുതിയിട്ടുമുണ്ട്.

പാർട്ടി സമ്മേളനം ആണെങ്കിലും യുവജനോത്സസവം ആണെങ്കിലും ഇത്തരം അവസരങ്ങൾ നാടിനെ അറിയാനും അറിയിക്കാനും ഉപയോഗിക്കണം. പക്ഷെ ഇതൊക്കെ യുവജനോത്സവം തുടങ്ങുന്ന അന്ന് നടത്തേണ്ട ചർച്ചകൾ അല്ല. അതിൻറെ കൂട്ടത്തിൽ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ ജാതിയും മതവും കൂട്ടിക്കുഴച്ച് വിവാദം ആക്കേണ്ട ചർച്ചകൾ അല്ല. ഏതായാലും വിവാദത്തിലൂടെ ആണെങ്കിലും ചർച്ച വന്നു. അടുത്ത യുവജനോത്സവത്തിന് നോൺ വെജ് ഉണ്ടാകും എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നല്ലത്. അടുത്ത യുവജനോത്സവത്തിന് പാചകത്തിന് ഇല്ല എന്നും ഈ തവണ തന്നെ പേടിച്ചു എന്നും പഴയിടവും പറഞ്ഞു.

വെജും നോൺ വെജും പാചകം ചെയ്യുന്ന ആളായതിനാൽ അദ്ദേഹം മാറി നിൽക്കേണ്ട ആവശ്യം ഒന്നുമില്ല. അടുത്ത മെനുവിനും ക്വോട്ടേഷൻ കൊടുക്കണം, കിട്ടിയാൽ പാചകം ചെയ്യാമല്ലോ. പക്ഷെ അദ്ദേഹം പറഞ്ഞ പേടിയുടെ ന്യായം ശരിയാണ്. സത്യത്തിൽ എനിക്ക് പോലും പേടി ഉണ്ടായിരുന്നു. ആയിരക്കണക്കിന് കുട്ടികൾക്ക് പാചകം ചെയ്യുന്നത് വലിയ റിസ്ക് ഉള്ള പണിയാണ്. ആവശ്യത്തിന് ഭക്ഷണം ഉണ്ടാവുക, അതിന് രുചി ഉണ്ടാവുക, അതിൽ മോശമായി എന്തെങ്കിലും കാണാതിരിക്കുക, അത് കഴിച്ചവർക്ക് കുഴപ്പം ഉണ്ടാകാതിരിക്കുക, എല്ലാം ഇത്രയും ഭക്ഷണം തയ്യാറാക്കുന്നവരുടെ ഉറക്കം കെടുത്തുമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

ഇതുപോലുളള വിഷയങ്ങൾ അനവസരത്തിൽ ചർച്ച ആക്കുന്നവരോ അത് അവസരമായി കാണുന്നവരോ ഒരു പാര വച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടാകും. ഒരു പതിറ്റാണ്ടായുണ്ടാക്കിയ പാചകക്കാരന്റെ നല്ല പേര് പോകും. അപ്പോൾ പേര് നന്നായിരിക്കുന്പോൾ പിന്തിരിഞ്ഞത് ഒരു കണക്കിന് നന്നായി. ഈ വിഷയത്തിൽ ഞാൻ കണ്ടിടത്തോളം അദ്ദേഹത്തിൻറെ പ്രതികരണം പക്വതയോടെ തന്നെ ആയിരുന്നു. അടുത്ത വർഷം നോൺ വെജ് ഉണ്ടാക്കുന്ന സമയത്ത് മെനു തീരുമാനിക്കുന്നത് അമ്മാവന്മാർ മാത്രം ചെയ്യേണ്ട എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്.

കുട്ടികളുടെ ഇടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തട്ടെ. പുട്ടും സദ്യയും പായസവും വേണോ?
നൂൽ പുട്ടും ബിരിയാണിയും സുലൈമാനിയും വേണോ? ചോകലെറ്റ് ബ്രെഡും ബർഗറും പെപ്സിയും വേണോ? എല്ലാത്തിന്റേയും കോന്പിനേഷൻ വേണോ, ചോയ്‌സ് വേണോ? അതൊക്കെ അവർ തീരുമാനിക്കുന്നതല്ലേ നല്ലത്? എന്നിട്ട് അതിനുള്ള ടെണ്ടർ വിളിക്കാം, പരിചയവും താല്പര്യവും ഉള്ളവർ പങ്കെടുക്കട്ടെ, അതിൽ വിജയിക്കുന്നവർ ഭക്ഷണം ഉണ്ടാകട്ടെ. കുട്ടികൾ സന്തോഷിക്കട്ടെ, ഈ വിവാദത്തിൽ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്. ഇതുണ്ടായത് എൽ.ഡി.എഫ്. ഭരണകാലത്താണ്.

ഇത് യു.ഡി.എഫ്. കാലത്തായിരുന്നെങ്കിൽ പാചകക്കാരൻറെ മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയുടെ ജാതിയും മതവും കൂടി വിഷയം ആയേനെ. തീരുമാനം എടുക്കുന്നത് ഇത്ര എളുപ്പമായിരിക്കുകയുമില്ല. ഏറെ മലയാളികൾക്ക് അറിയാത്ത ഒരു ഭയം കൂടി ഉണ്ട് എനിക്ക്. ഓരോ തവണ ഡെൽഹിയിൽ പോകുന്പോഴും എന്റെ അടുത്ത വടക്കേ ഇന്ത്യൻ സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. ഇപ്പോൾ തന്നെ കേരളത്തെ പറ്റി വടക്കേ ഇന്ത്യയിൽ ഉള്ള പ്രചാരണം വളരെ മോശമാണ്. കേരളം ആകുന്ന കിണറ്റിൽ ഇരിക്കുന്ന ആളുകളും മാധ്യമങ്ങളും ഒന്നും ഇത് കാണുന്നില്ല എന്നേ ഉള്ളൂ. ഈ വിവാദം ഏതൊക്കെ തരത്തിൽ ആണ് ആ പ്രൊപ്പഗാണ്ടക്ക് ആഴം കൂട്ടുന്നത് എന്ന് കണ്ടറിയണം കോശി. എന്താണെങ്കിലും വിവാദം അച്ഛനെ ഓർമ്മിപ്പിച്ചു. നന്ദി. എൻറെ അച്ഛന്റെ സ്മരണ മാത്രമല്ല ഉണ്ടായതെന്നും സ്മരിക്കുന്നു.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (24 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (31 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (31 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (39 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (44 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (48 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (54 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends