പഴയിടം മോഹനൻ നമ്പൂതിരിയെ സംസ്ഥാന യുവജനോത്സവത്തിൽ നിന്നും നട തള്ളി; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സംശയം, യുവജനോൽസവത്തിൻ്റെ സ്വാഗത ഗാനത്തിൽ മുസ്ലിങ്ങളെ അപമാനിച്ചതിന് പകരം വീട്ടാൻ എസ് ഡി.പി ഐ മന്ത്രി മുഹമ്മദ് റിയാസിനെ ഉപയോഗിച്ച് നടത്തിയ കളിയാണ് ഭക്ഷണത്തിലെ വർഗീയതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

പഴയിടം മോഹനൻ നമ്പൂതിരിയെ സംസ്ഥാന യുവജനോത്സവത്തിൽ നിന്നും നട തള്ളിയതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സംശയം. യുവജനോൽസവത്തിൻ്റെ സ്വാഗത ഗാനത്തിൽ മുസ്ലിങ്ങളെ അപമാനിച്ചതിന് പകരം വീട്ടാൻ എസ് ഡി.പി ഐ മന്ത്രി മുഹമ്മദ് റിയാസിനെ ഉപയോഗിച്ച് നടത്തിയ കളിയാണ് ഭക്ഷണത്തിലെ വർഗീയതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതായി വിവരമുണ്ട്. ഭരണാധികാരികൾ ചില മുസ്ലീം തീവ്രവാദ സംഘടനകൾക്ക് അടിമ കിടന്നു എന്നാണ് സൂചന. യുവജനോത്സവത്തിലെ അടുക്കളയിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങളും നടന്നത്രേ. ഇക്കാര്യം പോലീസിലെ വിശ്വസ്തർ വഴി പഴയിടം അറിഞ്ഞു.അങ്ങനെ ഉറക്കമൊഴിഞ്ഞ് പഴയിടം അടുക്കളക്ക് കാവലിരുന്നു. ഇക്കാര്യം പഴയിടം സമ്മതിച്ചു.
നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു. ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു., സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.
സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള്‍ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. 26 മുതൽ തൃശൂരിൽ തുടങ്ങുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്നും പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് പരിപാടിയുടെ സംഘാടകർ.
പഴയിടത്തിൻ്റെ പിൻമാറ്റം വലിയ ചർച്ചകൾക്ക് കാരണമായി. അടുക്കള അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് മനസിലാക്കിയ വിദ്യാഭ്യാസ മന്ത്രി പഴയിടത്തെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും ഭരണത്തിൻ്റെ താക്കോൽ മരുമകനിലായതിനാൽ ശിവൻകുട്ടി അശക്തനായി. ഒടുവിൽ യുവജനോത്സവത്തിൻ്റെ ശിൽപ്പി മുഹമ്മദ് റിയാസാണെന്ന് പറഞ്ഞ് ശിവൻകുട്ടി തലയൂരി. സ്കൂള്‍ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പഴയിടം ഏറ്റവും ഭംഗിയായി തന്‍റെ ചുമതല വഹിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്‍റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ട്.
എന്നാൽ കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും. പഴയിടം മാംസാഹാരം വിളമ്പുണ്ടെന്ന് മനസിലാക്കിയവർ ഉടനെ അതിനെ നമ്പൂതിരി ഭക്ഷണമെന്ന് വിമർശിച്ചു. ഇതിൽ നിന്നും വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം പഴയിടം അല്ലെന്ന് മനസിലായി. വർഗീയതയായിരുന്നു വിവാദക്കാരുടെ ലക്ഷ്യം. ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ടായിരുന്നു.അത് യുവജനോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ടതായിരുന്നു.
പേരാമ്പ്ര മാതാ കലാവേദിയുടെ പ്രവര്‍ത്തകനായ സതീഷ് ബാബുവാണ് സ്വാഗത ഗാനത്തിൻ്റെ ദൃശ്യാവിഷ്‌കാരത്തിന് നേതൃത്വം വഹിച്ചത്. സതീഷ് ബാബുവിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെല്ലാം സംഘപരിവാര്‍ അനുകൂല പോസ്റ്റുകളാണ് ഉളളത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാര്‍ക്ക് മുന്നിലാണ് ഇത്തരമൊരു ദൃശ്യാവിഷ്‌കാരം നടന്നതെന്നും കേവലം യാദൃശ്ചികമായി സംഭവത്തെ കാണാനാകില്ലെന്നും മുസ്ലിം സംഘടനകൾ പ്രതികരിച്ചു. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കമാണെന്നും അവർ കുറ്റപ്പെടുത്തി. ശിവൻകുട്ടിയും റിയാസും സദസിലുള്ളപ്പോഴാണ് കലാശിൽപ്പം അരങ്ങേറിയത്.
ഇതിൽ റിയാസ് അസ്വസ്ഥനായിരുന്നു. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോള്‍ സംഘാടകരോട് തിരിഞ്ഞുനിന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പി കെ അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. ഓങ്ങി നില്‍ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങള്‍ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ! - മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് എഴുതി.
ഇസ്ലാം എന്നാല്‍ ഭീകരവാദമെന്ന സംഘപരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിര്‍മിതിക്ക് സഹായകരവുമാണ് ഈ ദൃശ്യാവിഷ്‌കാരമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു. ദൃശ്യാവിഷ്‌കാരത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ന്യൂനപക്ഷ സമ്മേളന വേദിയില്‍ ചെന്ന് ഓങ്ങി നില്‍ക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടികൊടുക്കരുതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിന്റെ മഴുവിന് മൂര്‍ച്ച കൂട്ടികൊടുക്കുന്ന സമീപനം കലോത്സവ വേദിയില്‍ ഉണ്ടായതിനെകുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിവിധ മുസ്ലീം ഗ്രൂപ്പുകളിലും സ്വാഗത ഗാന ചിത്രീകരണ വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.ഇതുവരെയും ശിവൻകുട്ടി ഖേദം പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ മാതാ കലാവേദി തയ്യാറായില്ല. സംഘാടകരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളും റിഹേഴ്‌സല്‍ കണ്ടതിന് ശേഷമാണ് ദൃശ്യാവിഷ്‌കാരം ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് മാതാ പേരാമ്പ്രയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ ഉപഹാരവും നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സംഭവമെന്ന് മുസ്ലീം സംഘടനകൾ സംശയിക്കുന്നത് ഇതുകൊണ്ടാണ്. ഇതിന് പകരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു മുസ്ലിം സംഘടനകൾ. അതാണ് പഴയിടത്തെ അപമാനിച്ച് വർഗീയ വിഷം ചീറ്റാനുള്ള കാരണം.
ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നുന്നതായി ഷാഫി പറമ്പിൽ പറഞ്ഞു. ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു ,രണ്ടും ഗൗരവതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. ജാതിയുടെയോ നവോത്ഥാനത്തിന്‍റേയോ അടിസ്ഥാനത്തിലല്ല ഭക്ഷണം ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പഴയിടം തീരുമാനം പുന;പരിശോധിക്കട്ടെ. പ്രവർത്തന സ്വാതന്ത്യം എല്ലാവർക്കും വേണം.ഭക്ഷണത്തിൽ വിഷം കലർന്ന് 19 കാരി പോലും മരിക്കുന്നു. മന്ത്രിമാരും വകുപ്പുകളും ജനങ്ങൾക്ക് ഒരു ബാധ്യതയാകുകയാണ്. കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം .
വിരുന്നുകാരെ മനസും വയറും നിറച്ച് ഊട്ടുന്ന കാര്യത്തിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കാത്ത നാടാണ് കോഴിക്കോട്. എട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കോഴിക്കോടിന്റെ മണ്ണിൽ സംസ്ഥാന സ്കൂൾ കലോത്സവം എത്തുമ്പോൾ ആദ്യം ഒരുങ്ങുന്ന ഒന്നുകൂടിയാണ് ഊട്ടുപുര. പഴയിടം മോഹനൻ നമ്പൂതിരി ഇത്തവണയും പാചകത്തിന് നേതൃത്വം നൽകിയപ്പോൾ ഉദ്യോഗസ്ഥർക്ക് പോലും ആ വഴി തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
പത്ത് പതിനാറ് വർഷമായി പഴയിടത്തിന്റെ കൂടെ പാചകത്തിനുള്ള വേണു കഴിഞ്ഞ കലോത്സവത്തിനും കോഴിക്കോടെത്തിയിരുന്നു. അന്നും ഇന്നും തമ്മിലുള്ള മാറ്റമെന്തെന്ന് ചോദിച്ചാൽ പറയാനുള്ളത് ടെക്നോളജിയുടെ വളർച്ചയാണ്. അതുപോലെ 'വിഭവങ്ങൾ വലിയ മാറ്റമൊന്നുമില്ല, രുചിക്കൂട്ടിൽ മാറ്റമുണ്ടാകാം, കാലത്തിനൊത്ത് നമ്മളും വളരുന്നു' എന്നാണ് വേണുവിന്റെ പക്ഷം. തങ്കമ്മ, വാസന്തി, സ്വപ്ന, സിന്ധു, ഓമന, മരീന, ഇന്ദിര, ശ്യാമള, ശാന്ത, തങ്കമ്മ എന്നിങ്ങനെ പത്ത് പെണ്ണുങ്ങളും സംഘത്തിനൊപ്പമുണ്ട്.
വിളമ്പലടക്കമുള്ള കാര്യങ്ങൾക്ക് ഒരു ദിവസം ഒരു ഷിഫ്റ്റിൽ എണ്ണൂറ് അധ്യാപകരെയാണ് ഒരുക്കിയ ത്.. അതിൽ നാന്നൂറ് പേർ ഭക്ഷണം വിളമ്പി. പത്ത് കൗണ്ടറുകളാണ് ഭക്ഷണവിതരണത്തിനുണ്ടായിരുന്നത്. . പേപ്പർ, വിരിച്ച് ഇലയിടുന്നത് മുതൽ ഇലയെടുക്കുന്നത് വരെ മുഴുവനും ഇവരുടെ ചുമതലയാണ്. ഒറ്റസമയം തന്നെ 1650 ആളുകൾക്ക് ഇരിക്കാൻ കഴിയുമായിരുന്നു. ആർക്കും ക്യൂ നിൽക്കേണ്ടി വന്നില്ല. സ്കൂള്‍ കലോത്സവത്തിന്‍റെ പാചകപ്പെരുമയില്‍ പഴയിടത്തിന്‍റെ രുചിക്കൂട്ടിന് പതിനാറ് കൊല്ലത്തെ പഴക്കമുണ്ട്. ഇക്കാലമത്രയും എല്ലാ വര്‍ഷവും ആറേഴ് ദിവസം പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവും കേരളത്തിന്‍റെ കൗമാര കലോത്സവത്തിന്‍റെ സ്വന്തമാകും. എന്നാല്‍ ഈ പതിനാറ് കൊല്ലത്തിനിടെ താന്‍ ഒരു മത്സരം പോലും കണ്ടിട്ടില്ലെന്ന് പഴയിടം മോഹന്‍ നമ്പൂതിരി പറയുന്നു. അതേ കുറിച്ച് ചോദിച്ചാല്‍ പഴയിടത്തിന്‍റെ മറുപടി ഇങ്ങനെ: "ഇത് തന്നെ ഒരു മത്സര ഇനമായാണ് ഞാന്‍ കാണുന്നത്. അപ്പോ പിന്നെ അതിനിടെ മറ്റൊരു മത്സരം കാണാന്‍ ഏങ്ങനെയാണ് പോകാന്‍ പറ്റുക?"
പാചകമാണ് ഏറ്റവും വലിയ കലയെന്നാണ് പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നു.. അതിന് അദ്ദേഹത്തിന് സ്വന്തമായൊരു ചിന്ത കൂടിയുണ്ട്. "ഒരു കലാകാരന് മാത്രമേ നന്നായിട്ട് പാചകം ചെയ്യാന്‍ പറ്റൂ". പഴയിടത്തിന് ഇപ്പോഴും കാണാന്‍ ഇഷ്ടമുള്ളതും ഇനിയൊരിക്കല്‍ കൗമാരം തിരിച്ച് കിട്ടുകയാണെങ്കില്‍ മത്സരിക്കണമെന്ന് ആഗ്രഹമുള്ളതും ലളിത ഗാനത്തിലാണ്. എന്നാല്‍ അത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെങ്കിലും സംഗീതം അറിയില്ലാത്തതിനാല്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ഉള്ള് തുറക്കുന്നു. ജീവിതത്തില്‍ ഇതുവരെയായി തനിക്ക് ഒരു മെഡലാണ് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. അതും മത്സര ഐറ്റത്തിനല്ല. പഠിത്തത്തിനുമല്ല, മറിച്ച് കഴിഞ്ഞ തവണത്തെ കലോത്സവത്തിന് വന്നപ്പോള്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ സ്നേഹപൂര്‍വ്വം സമ്മാനിച്ച മെഡല്‍. എന്നാല്‍, അതിനൊക്കെ അപ്പുറത്ത് ആറ് ദിവസം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്നും രുചിക്കൂട്ടൊരുക്കി കൗമാര കലയ്ക്കൊപ്പം പതിനാറിന്‍റെ തിളക്കത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും ഒപ്പമുണ്ട്.
യുവജനോത്സവം വിജയകരമായി അവസാനിക്കുമ്പോൾ ഏറ്റവുമധികം വിഷമത്തോടെ പടിയിറങ്ങിയത് പഴയിടമാണ്. ആരോ ചെയ്ത ഒരു കുറ്റത്തിൻ്റെ വേദന മുഴുവൻ ഏറ്റുവാങ്ങിയത് പഴയിടമാണ്. ചില തീവ്രവാദ മതസംഘടനകളുടെ ഗൂഢാലോചനക്ക് പഴയിടത്തിൻ്റെ ജാതി നിർഭാഗ്യവശാൽ കാരണമായി. ഏറെ നാളായി മലബാർ കേന്ദ്രീകരിച്ച് നടക്കുന്ന മുസ്ലീം തീവ്രവാദത്തിന് മുന്നിൽ പഴയിടത്തിന് തോറ്റു മടങ്ങാനായിരുന്നു വിധി. തൻ്റെ ജന്മനാട്ടിൽ നടന്ന യുവജനോത്സവത്തിൽ സ്വാഗത ഗാനത്തിലൂടെ മുസ്ലീം സമുദായം അപമാനിക്കപ്പെട്ടപ്പോൾ മന്ത്രി റിയാസിന് മുന്നിൽ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























