Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാ​ഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി; ഭക്ഷണത്തിന്റെ പേരിൽ പോലും വർ​ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്; കലോത്സവ ഭക്ഷണത്തിന്റെ പേരിൽ വർ​ഗീയത ഇളക്കിവിടുന്നു; തുറന്നടിച്ച് കെ.സുരേന്ദ്രൻ

09 JANUARY 2023 12:45 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നടന്ന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണത്തിൽ പോലും വർ​ഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനൻ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കൾ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദമുണ്ടാക്കിയതെന്നും ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാ​ഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരിൽ പോലും വർ​ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവർ മനസിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷക്കാർ ജാതീയമായി അവഹേളിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും ശരിവെച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന് ഒരു മുൻകരുതലുമെടുക്കാത്ത സർക്കാരാണ് കലോത്സവത്തിൽ നോൺവെജ് വിളമ്പണമെന്ന അനാവശ്യ വിവാദമുണ്ടാക്കുന്നത്. സ്കൂൾ കലോത്സവത്തിന്റെ സ്വാ​ഗത​ഗാനത്തിൽ ഒരു വർ​ഗീയതയുമില്ല. സ്വാ​ഗത​ഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ് മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർ​ഗീയ ധ്രുവീകരണമാണ്.

സംഘടാകസമിതി റിയാസിന്റെ പാർട്ടിക്കാരായിരുന്നല്ലൊ. വർ​ഗീയതയുണ്ടെങ്കിൽ എന്തുകൊണ്ട് അത് അപ്പോൾ തടഞ്ഞില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർ​ഗീയത അവസരമാക്കുകയാണ്. ഇടതുമുന്നണിക്ക് അടുത്തത് ഒരു മുസ്ലിം മുഖ്യമന്ത്രി വേണമെന്ന നിലപാടാണുള്ളത്. മുസ്ലിംലീ​ഗിന്റെ മെ​ഗാഫോണാണ് റിയാസെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

ബിജെപിയുടെ ബഹുജന പിന്തുണയ്ക്ക് തുരങ്കം വെക്കാനാണ് ചില മാദ്ധ്യമങ്ങൾ ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാർട്ടി വിരുദ്ധ വാർത്തകൾ വരുന്നത്. പാർട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്. ബിജെപി ഒരു വ്യക്തി അധിഷ്ഠിത പാർട്ടി അല്ല. ഞാൻ പാർട്ടിയുടെ ഒരു എളിയ പ്രവർത്തകൻ മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (25 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (32 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (32 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (40 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (45 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (49 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (55 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends