തിരുവനന്തപുരത്ത് വനിതാ എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

വനിതാ എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശി പുത്തന്‍വീട്ടില്‍ ജിനു ഹബീബുല്ലയെയാണ് (43) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് അപകടകരമാം വിധത്തില്‍ മിനി ടിപ്പര്‍ ഓടിച്ച ജിനുവിനെ നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതിയെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ജിനു ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയാനെത്തിയ വനിതാ എസ്‌ഐയെയാണ് പ്രതി മര്‍ദിച്ചത്. കോടതിയില്‍ ഹാജരാക്കിയ ജിനുവിനെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























