കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ റാണയുണ്ടെന്ന് വിവരം; കുതിച്ചെത്തിയ പോലീസ് പൊടി പോലും കണ്ടില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച്ച! ഒരു ലിഫ്റ്റിലൂടെ പൊലീസ് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ കണ്ണുവെട്ടിച്ച് ഓടി പ്രവീൺ റാണ

പ്രവീൺ റാണയെ കുടുക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് അക്ഷരാർത്ഥത്തിൽ പോലീസിനെ കബളിപ്പിച്ചു മുങ്ങിയിരിക്കുകയാണ് പ്രവീൺ റാണയെന്ന് നിസംശയം പറയേണ്ടിവരും. കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് റാണ രക്ഷപെട്ടുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് .സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പൊലീസിന് വീഴ്ച വന്നിരിക്കുന്നുവെന്ന ആരോപണവും ശക്തമായിരിക്കുകയാണ്.
കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റിലായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്. ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് കയറി. മറ്റൊരു ലിഫ്റ്റിലൂടെ റാണ പൊലീസ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപെടുകയായിരുന്നു. റാണയുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു എന്നതാണ് ശ്രദ്ധേമായ മറ്റൊരു കാര്യം. കോടികള്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയ്ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
കൊച്ചി ചെലവന്നൂരിലെ സുഹൃത്തിന്‍റെ ഫ്ളാറ്റില്‍ റാണയുണ്ടെന്ന വിവരം പൊലീസിന് കിട്ടി അങ്ങനെയാണ് അവിടേക്കു കുതിച്ചത് . പരിശോധനയ്ക്കായെത്തിയത് രണ്ടു പൊലീസുകാരായിരുന്നു . ഫ്ളാറ്റില്‍ റാണയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു . അപ്പോഴാണ് മറ്റൊരു കാറില്‍ പ്രതി രക്ഷപ്പെട്ടെന്ന് പൊലീസിന് മനസിലായത് . റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു .
അതേസമയം സേഫ് ആന്‍ഡ് സ്ട്രോങിന്റെ ഓഫീസുകളില്‍ റെയ്ഡ് നത്തിയ പോലീസിനിന് പ്രവീണ്‍ റാണയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം രേഖകള്‍ പരിശോധിച്ചു. മുംബെയിലെ ഭാര്യവീട്ടിലേക്കാണ് മുങ്ങിയതെന്ന സൂചനകള്‍ ഉണ്ടായിരുന്നു . നിക്ഷേപത്തിന് വന്‍തുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാത്രം 11 കേസെടുത്തു.
കൈപ്പുള്ളി പുഷ്‌ക്കരന്‍ പ്രവീണ്‍ റാണെക്കെതിരെ പൊലീസ് നടപടി ഊര്‍ജ്ജിതമാക്കി. തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ കമ്പനി നിരവധി പരാതികള്‍ പ്രവഹിച്ചതോടെ ഒളിവില്‍ പോയിരിക്കായാണ് . അത്യാഢംബരത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന പരിവേഷം മുതലെടുത്താണ് പ്രവീണ്‍ റാണെ തട്ടിപ്പു നടത്തിയത്. പരാതികള്‍ പ്രവഹിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ഒടുവില്‍ പൊലീസ് റെയ്ഡുമായി രംഗത്തുവന്നത്.
https://www.facebook.com/Malayalivartha

























