ഇത്തവണ പെരുവനം കുട്ടന്‍ മാരാര്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഉണ്ടാകില്ല....പകരം വരുന്നത് തിരുവമ്പാടിയുടെ പ്രാമാണികനായിരുന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍

ഇത്തവണ പെരുവനം കുട്ടന്‍ മാരാര്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഉണ്ടാകില്ല..... പ്രാമാണ്യത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ ഒരുതവണകൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ മാറ്റം. പകരം വരുന്നത് തിരുവമ്പാടിയുടെ പ്രാമാണികനായിരുന്ന കിഴക്കൂട്ട് അനിയന്‍ മാരാരാണ്.
ഇലഞ്ഞിത്തറമേളത്തിന്റെ നടത്തിപ്പുകാരായ പാറമേക്കാവ് ദേവസ്വത്തിന്റെ അടിയന്തര ഭരണസമിതിയോഗമാണ് മേളലോകത്ത് ഏറെ ചര്‍ച്ചയാകുന്ന തീരുമാനമെടുത്തത്. ദേവസ്വം ഭാരവാഹികളുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് പുതിയ തീരുമാനത്തിനു പിന്നില്‍.
അനിയന്‍ മാരാര്‍ മാറുന്നതോടെ തിരുവമ്പാടിയുടെ ഭാഗത്തും നേതൃമാറ്റം ഉറപ്പായി. കലാലോകത്തെ വിസ്മയമായ സിംഫണിയായി വിലയിരുത്തപ്പെടുന്നതാണ് തൃശ്ശൂര്‍ പൂരത്തിന്റെ തലയെടുപ്പായ ഇലഞ്ഞിത്തറമേളം. ഇത്തരം മേളങ്ങളില്‍ കൊട്ടുകാരുടെ സ്ഥാനം അതിപ്രധാനവും അഭിമാനത്തെളിവുമാണ്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പാറമേക്കാവ് വേലയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൂടുതല്‍ രൂക്ഷമായത്. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പില്‍ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്‌നത്തിനിടക്കായത്. 24 വര്‍ഷത്തിനു ശേഷമാണു കുട്ടന്‍ മാരാര്‍ പുറത്തു പോകുന്നത് . കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയെന്നത് കുട്ടന്‍ മാരാരുടെ വലിയ അഭിലാഷമായിരുന്നു.
https://www.facebook.com/Malayalivartha
























