ബാര്‍ ഹോട്ടലില്‍ പെഗ് മെഷര്‍മെന്റ് ഗ്ലാസ് അളവ് തൂക്ക വെട്ടിപ്പ് കേസ് ... തൊണ്ടിമുതലായ പെഗ് മെഷര്‍ ഗ്ലാസ് ഹാജരാക്കാത്തതിന് ബാറുടമയടക്കം 4 പ്രതികളെ വെറുതെ വിട്ട മജിസ്‌ട്രേട്ട് കോടതി വിധി ജില്ലാ കോടതി ശരിവച്ചു, മജിസ്‌ട്രേട്ട് കോടതി വിധിന്യായം ചോദ്യം ചെയ്തുള്ള ആറ്റിങ്ങല്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറുടെ അപ്പീല്‍ തള്ളി

ബാര്‍ ഹോട്ടലില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനായി ബാര്‍ മാന്‍ പകര്‍ന്നു നല്‍കുന്ന പെഗ് മെഷര്‍മെന്റ് ഗ്ലാസ് അളവ് - തൂക്ക വെട്ടിപ്പ് കേസില്‍ ബാറുടമകളെ വിട്ടയച്ച വര്‍ക്കല മജിസ്‌ട്രേട്ട് കോടതി വിധി തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. തൊണ്ടിമുതലായ പെഗ് മെഷര്‍ ഗ്ലാസ് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ ഹാജരാക്കാത്തതിന് ബാറുടമയടക്കം 4 പ്രതികളെ വെറുതെ വിട്ട മജിസ്‌ട്രേട്ട് കോടതി വിധിയാണ് ജില്ലാ കോടതി ശരിവച്ചത്.
മജിസ്‌ട്രേട്ട് കോടതി വിധിന്യായം ചോദ്യം ചെയ്തുള്ള ആറ്റിങ്ങല്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറുടെ ക്രിമിനല്‍ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജില്ലാ കോടതി വിധിന്യായം പുറപ്പെടുവിച്ചത്. തെളിവു മൂല്യം വിലയിരുത്തിയുള്ള മജിസ്‌ട്രേട്ട് കോടതിയുടെ വിധിന്യായത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതിയുത്തരവ്.
അളവുതൂക്ക വെട്ടിപ്പു സംഭവം നടന്നത് 2005 ജൂണ്‍ 10 ന് നാവായിക്കുളം കമ്പോട്ടുകോണം ഹോട്ടല്‍ അസ്ലിയ്യാ റീജന്‍സിയില്‍ ആയിരുന്നു. വിചാരണക്കൊടുവില്‍ വര്‍ക്കല ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ വിട്ടയച്ചത് 2013 ലായിരുന്നു.
ബാര്‍ മാന്‍ പെഗ് മെഷര്‍ ഗ്ലാസിലൂടെ പകര്‍ന്നു നല്‍കിയ ഇ- വി എസ് ഒ പി ബ്രാണ്ടി 180 മി.ലി , ,ബോട്ടില്‍ ബ്ലാക്ക് പൈപ്പര്‍ ക്ലബ് സോഡ എന്നിവയില്‍ 90 മി.ലി. ല്‍ 19 മി.ലി. കുറവ് കണ്ടെത്തിയെന്നാണ് കേസ്. അളവ് തൂക്ക ചട്ടങ്ങള്‍ അനുശാസിക്കുന്ന അളവ് നിലവാരങ്ങള്‍ ബാര്‍ ഹോട്ടലില്‍ ഉപയോഗിക്കുന്ന പെഗ് മെഷര്‍ ഗ്ലാസിനില്ലെന്നും കണ്ടെത്തി. ക്ലബ് സോഡയുടെ എം ആര്‍ പി 5 ആയിരിക്കെ 1 രൂപ കൂട്ടി 6 രൂപക്കാണ് ബില്‍ ചെയ്തതെന്നും കണ്ടെത്തിയെന്നാണ് കേസ്.
നാവായിക്കുളം ബാര്‍ ഹോട്ടല്‍ അസ്ലിയ്യ റീജന്‍സി എന്ന സ്ഥാപനം , ബാറുടമ അശോകന്‍ വാസു , ബാര്‍ മാനേജര്‍ മനോജ് , പെഗ് മെഷര്‍മെന്റ് ഗ്ലാസില്‍ പകര്‍ന്നു നല്‍കുന്ന ബാര്‍മാന്‍ രാജേഷ് എന്നിവരാണ് 1 മുതല്‍ 4 വരെ പ്രതികളായി വിചാരണ നേരിട്ടത്.
https://www.facebook.com/Malayalivartha
























