ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ... ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ വീണ്ടും തളളി

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ സൂത്രധാരനായ അമ്പലമുക്ക് ശ്രീവിലാസ് ലൈന്‍ ശരത്തില്‍ ശശികുമാരന്‍ തമ്പിയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും കോടതി തളളി.ടൈറ്റാനിയം ലീഗല്‍ ഡി.ജി. എം ആണ് ശശികുമാരന്‍ തമ്പി. ഉദ്യോഗാര്‍ത്ഥികളെ ഇയാളുടെ മുന്നില്‍ എത്തിച്ച് അവരില്‍ വിശ്വാസം ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തളളിയത്.
ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.പാല്‍കുളങ്ങര ക്ഷേത്രം കിഴക്കേ നട സ്വദേശി ഹരികുമാറില്‍ നിന്ന് ഒന്‍പത് ലക്ഷം തട്ടിയെടുത്ത കേസില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ആനാട് ഗാന്ധിനഗര്‍ മലങ്കര ചര്‍ച്ചിന് സമീപം സഹോദരങ്ങളായ അജേഷ് മാത്യൂ, അലക്സ് മാത്യൂ, മാണിക്യവിളാകംഅ്രുവിക്കര ലൈനില്‍ സച്ചിന്‍, കുര്യാത്തി അമ്മന്‍ കോവിലിന് സമീപം അഭിഷേക്, കല്ലിയൂര്‍ മുത്തുക്കുഴി ജലജനഗറില്‍ അഖില്‍, നെടുങ്കാട് കാര്‍ത്തിക ഭവനില്‍ ഹരികൃഷണ്ന്‍ എന്നിവരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് വനിതാ പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ശശികുമാരന്‍ തമ്പി മുന്‍കൂര്‍ ജമ്യം തേടിയിരുന്നത്.
നേരത്തേ പൂജപ്പുര പോലീസും വെഞ്ഞാറുമ്മൂട് പോലീസും കന്റോണ്‍മെന്റ് പോലീസും രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലും ഇതേ കോടതി ഇയാളുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജികള്‍ തളളിയിരുന്നു.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്ത്രോതസും പരിശോധനാ വിധേയമാക്കാന്‍ ഉളളതിനാല്‍ പ്രതിയുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യ ഹര്‍ജികള്‍ തള്ളിയത്.
https://www.facebook.com/Malayalivartha
























