മകന്റെ ക്രൂരത.... പെന്‍ഷന്‍ തുക കൊടുക്കാത്തതിന് അച്ഛന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മകന്‍ അറസ്റ്റില്‍....

പെന്‍ഷന്‍ തുക കൊടുക്കാത്തതിന് അച്ഛന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മകന്‍ അറസ്റ്റിലായി. പെരുനാട് മാടമണ്‍ കോട്ടൂപ്പാറ പടിഞ്ഞാറേ ചരുവില്‍ അരുണ്‍ സത്യനെ(31)ആണ് പെരുനാട് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്.
അരുണ്‍, സ്റ്റീല്‍ കോപ്പകൊണ്ട് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നെന്നും ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിജയന്‍ തമ്പി, സി.പി.ഒ.മാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി.
"
https://www.facebook.com/Malayalivartha
























