Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വി എസിന് ബോധമുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് പിണറായിയെ അടിക്കുമായിരുന്നു : ഇടുക്കിയെ പിണറായി ജോഷിമഠാക്കി !2024 ൽ ലോകസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ കീശ നിറയ്ക്കാനുള്ള പിണറായി സർക്കാരിൻെറ പുതിയ കുറുക്കുവഴിയാണ് ഭൂപതിവ് ചട്ടങ്ങളുടെ ഭേദഗതി.... ചുരുക്കത്തിൽ ഇടുക്കി ഇനി ജോഷിമഠാവും.... ഭൂമി പിളർന്നു താഴും. ഖനനം പൊടിപൊടിക്കും...

11 JANUARY 2023 01:09 PM IST
മലയാളി വാര്‍ത്ത

 

വി.എസ്. അച്ചുതാനന്ദന് ബോധം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എഴുന്നേറ്റ് പിണറായി വിജയനെ അടിക്കുമായിരുന്നു. ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാർ തീരുമാനം കേട്ടപ്പോൾ ഒരു മുതിർന്ന മുൻ സി പി എം നേതാവിൻ്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിലൂടെ കോടികളാണ് സി പി എമ്മിന് മറിയാൻ പോകുന്നത്. 2024 ൽ ലോകസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ കീശ നിറയ്ക്കാനുള്ള പിണറായി സർക്കാരിൻെറ പുതിയ കുറുക്കുവഴിയാണ് ഭൂപതിവ് ചട്ടങ്ങളുടെ ഭേദഗതി. ചുരുക്കത്തിൽ ഇടുക്കി ഇനി ജോഷിമഠാവും. ഭൂമി പിളർന്നു താഴും. ഖനനം പൊടിപൊടിക്കും.

 

 

 

ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് 1960 ലെ ഭൂപതിവ് നിയമത്തില്‍ സർക്കാർ ഭേദഗതി വരുത്തുന്നത്. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും അതായത് 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവ കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ചവ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

 

 

 

 

1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രമവൽക്കരിക്കും.

1500 സ്ക്വയർ ഫീറ്റിന് താഴെയുള്ള നിർമ്മിതികൾ എന്ന സർക്കാർ വിശേഷണം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1500 എന്ന് പൊതുവെ പറയുമ്പോൾ ചെറിയ കെട്ടിടങ്ങളെയാണ് ഉദ്ദേശിക്കുന്നത്. 1500 സ്ക്വയർ ഫീറ്റിൽ എന്ത് അഴിമതിയെ
ന്ന് കരുതിയാലും തെറ്റില്ല.എന്നാൽ സർക്കാർ പുറത്തുവിട്ട വിവരങ്ങളിൽ 1500 സ്ക്വ
യർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ .കൂടുതൽ ഫീസ് ഈടാക്കുമെന്ന് പറയുന്നുണ്ട്. കൂടുതൽ ഫീസ് എന്നതിലാണ് കാര്യം.

ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ്. മുമ്പ് മൂന്നാറിലും മറയൂരിലുമൊക്കെയായി ഒതുങ്ങി നിന്ന ടൂറിസം സാധ്യതകൾ ഇന്ന് ജില്ലയിലാകെ വ്യാപിച്ചിരിക്കുന്നു. ജില്ലയിൽ അനധികൃതമായ നിർമ്മാണങ്ങൾ നിരവധി ഉയരുന്നുണ്ട്.
ഇതിനകം ഉയർന്നിട്ടുമുണ്ട്. ഇത്തരം കെട്ടിടങ്ങളിൽ ചിലതാണ് 2006 ലെ വി എസ് സർക്കാരിൻ്റെ കാലത്ത് തകർത്തു കളഞ്ഞത്.

 

 

 

ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് മൂന്നാറിലെ അനധികൃത നിർമ്മാണങ്ങളൊക്കെയും വി.എസ് തകർക്കുമായിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മൂന്നാർ ഓപ്പറേഷന് എതിരായിരുന്നു.മൂന്നാർ ഓപ്പറേഷൻ അട്ടിമറിക്കാൻ മുന്നിട്ടുനിന്നത് പിണറായിയാണ്. എം.എം.മണിയെ പോലുള്ളവർ അന്ന് ഇടുക്കിയിലെ ഭൂമാഫിയക്ക് അനുകൂലമായിരുന്നു. വിഎസിൻെറ പദ്ധതി അട്ടിമറിക്കാൻ പിണറായിക്ക് നിർദ്ദേശങ്ങളെല്ലാം നൽകിയിരുന്നത് എം എം മണിയായിരുന്നു.

സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാന്‍ റവന്യൂ നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനു പിന്നിലും നിഗൂഢമായ ഒരു ഐഡിയ ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ട്.ഇതിനെല്ലാം സി പി എം നേതാക്കളുടെ പിന്തുണയുണ്ട്. ചില പ്രാദേശിക നേതാക്കൻമാർ ഇത്തരം അനധികൃത നിർമാണങ്ങൾ സെറ്റാക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നുണ്ട്.

കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി ലാന്റ് രജിസ്റ്ററില്‍ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതില്‍ പട്ടയം നല്‍കാന്‍ ബാക്കിയുള്ളവയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ എസ് ഇ ബിയും ചേര്‍ന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി. ഇടുക്കിയിലെ അനധിക്യത
കൈയേറ്റക്കാർക്ക് ഇത് വലിയ അനുഗ്രഹമായി മാറും.

പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം പ്രശ്‌നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. 1960 ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തില്‍ ഉയര്‍ന്ന ഒന്‍പത് പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സർക്കാർ പരിഗണിച്ചു.

ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാൻ തീരുമാനിക്കും. ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കും.

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍ സർക്കാർ പരിഗണിക്കും.

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകളും പരിഗണിക്കും. ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകളും പരിഗണിക്കും.

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍ സർക്കാർ പരിഗണിക്കും.

ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം അനുവദിക്കും.

ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകളും സർക്കാർ കണക്കിലെടുക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ ഉടനെ തീരുമാനമെടുക്കാന്‍ യോഗം നിശ്ചയിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ എസ് ഇ ബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.

 

 

 

 

ആനവിലാസം വില്ലേജിനെ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. പട്ടയ ഭൂമിയില്‍ നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യു, വനം മന്ത്രിമാര്‍ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കര്‍ഷകരുടെ പരാതികള്‍ വനം വകുപ്പിന് ലഭിച്ചിരുന്നു. ജില്ലയില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പട്ടയഭൂമിയിലെ മരം മുറി എന്നെല്ലാം കേൾക്കുമ്പോൾ അത് സാധാരണക്കാരുടെ കാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. ഭൂപരിഷ്ക്കരണ നിയമത്തിലെ വിപ്ലവകരമായ ഭേദഗതിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. എല്ലാം പാവങ്ങളുടെ പേരിലാക്കി കോടികൾ അടിച്ചുമാറ്റാനാണ് ലക്ഷ്യമിടുന്നത്.

ഇനി മറ്റൊരു രഹസ്യംകൂടി ഉടൻ പുറത്തുവരും. അത് ഖനനത്തിനുള്ള അനുമതിയാണ്. പതിച്ചു നൽകിയ ഭൂമിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിലാണ് അവ്യക്തത.

ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിലാണ് സർക്കാരിന് ആശയക്കുഴപ്പം. പതിച്ചു നൽകുന്ന ഭൂമിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

ഇതു വലിയ തരത്തിലുള്ള പാരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ ചട്ടം ഭേദഗതി ചെയ്യാമെന്ന് അഡ്വക്കേറ്റ് ജനറൽ ഉപദേശം നൽകി. ആവശ്യമെങ്കിൽ കേരള ഭൂപതിവ് നിയമങ്ങളിൽ വരെ മാറ്റം വരുത്താം. ഭൂപതിവ് ചട്ടം അനുസരിച്ച് പതിച്ചു നൽകുന്ന ഭൂമിയിൽ വീട് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി വിലക്കിയിരുന്നു. ഇതോടെ ജനങ്ങൾ പ്രതിസന്ധിയിലായി. ഇതു മറികടക്കാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. പതിച്ചു നൽകുന്ന ഭൂമിയിൽ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖനനത്തിൽ വ്യക്തത വരുത്താൻ സർക്കാർ വീണ്ടും നിയമോപദേശം തേടിയത്. ഏതായാലും ഖനനം കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു മന്ത്രി കെ രാജന്‍, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ , ചീഫ് സെക്രട്ടറി ഡോ വി.പി ജോയി, അഡ്വക്കറ്റ് ജനറല്‍ കെ .ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉള്‍പ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇടുക്കിയിലെ പാവപ്പെട്ടവരെ സംബന്ധിച്ചടത്തോളം പ്രതീക്ഷാനിർഭരമായ ഒരു ചുവടുവയ്പ്പാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരാകട്ടെ പാവങ്ങളെ കാണിച്ച് കോടികൾ കരസ്ഥമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആക്ഷേപം.

 

 


സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനിൽ വിവിധ പ്രവശ്യകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കുറവും. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പൂഴ്ത്തിവെയ്പ്പും ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ഒരു കിലോ ഗോതമ്പിന് 150 രൂപയോളമെത്തി. പാകിസ്ഥാനിൽ ഗോതമ്പിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതെ തുടർന്ന് സാധനങ്ങൾ വിൽക്കുന്ന വ്യാപാര കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടങ്ങളും പിടിവലിയുമാണ് വിവിധ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ, സിന്ധ്, ബലൂചിസ്ഥാൻ തുടങ്ങിയ പ്രവശ്യകളിലാണ് ഗോതുമ്പിന് അതിന്റെ ഉത്പനങ്ങൾ കുത്തനെ വില കൂടിയത്. ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുകയറിയതോടെ ഗോതമ്പും പഞ്ചസാരയും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്കു വേണ്ടി പാകിസ്ഥാനില്‍ സംഘര്‍ഷം. പലയിടങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ വന്‍ കലാപങ്ങളായി മാറുകയാണ്. തോക്കുധാരികളുടെ കാവലിലാണ് ഇപ്പോള്‍ ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു പോലും. ഇല്ലെങ്കില്‍ ജനം വാഹനം വളഞ്ഞ് അവയിലെ വസ്തുക്കള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണ്. സബ്‌സിഡിയുള്ള ഗോതമ്പ് പോലും കിട്ടാനില്ല. പതിനഞ്ച് കിലോയുടെ ഒരു ചാക്ക് ഗോതമ്പിന് വില 2500 രൂപയായി. പക്ഷെ വിപണിയില്‍ ഇത് ലഭിക്കാന്‍ 3000 രൂപയെങ്കിലും നല്‍കണം. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കാരണം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് പലരും മരണമടയുന്നുമുണ്ട്.

 

കഴിഞ്ഞ ദിവസം ഒരുനാല്പ്പതുകാരനും ഇങ്ങനെ മരണമടഞ്ഞു. ഏഴു മക്കളുടെ പിതാവാണ് മരിച്ചയാള്‍. രണ്ടു മിനി വാനുകളില്‍ എത്തിച്ച 200 ചാക്ക് ഗോതമ്പ് വില്ക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്.

കൂടാതെ കരിഞ്ചന്തയിൽ ഇതിലും ഉയർന്ന വിലയ്ക്കാണ് ധാന്യങ്ങൾ വിൽക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ നൽകുന്ന സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഗോതമ്പിനായി ദിവസം മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് എക്സ്പ്രെസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ചില ഇടങ്ങളിൽ 160 രൂപയ്ക്ക് ഒരു കിലോ ഗോതമ്പ് പൊടി വിൽക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിസന്ധി കൂടുതൽ വഷളായതോടെ വിവിധ മേഖലകളിൽ നിയന്ത്രണം കൊണ്ടു വരാൻ ഒരുങ്ങുകയാണ് പാക് സർക്കാർ. 2023-ലെ കണക്ക് പ്രകാരം 273 ബില്യൺ ആണ് രാജ്യത്തിൻറെ പൊതു കടം. ദിനം പ്രതി ഇതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. വർധിച്ചുവരുന്ന കട ബാധ്യത,ഊർജ ഇറക്കുമതിയിലെ ചിലവ്, വിദേശ കരുതൽ ശേഖരത്തിലെ കുറവ്, ആഗോള നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളർച്ചയിലെ ഇടിവ് എന്നിവയാണ് പാകിസ്ഥാന് വിനയായത്.ലക്ഷകണക്കിന് പൗരന്മാരെ സാരമായി ബാധിച്ചേക്കാവുന്ന ഈ സാമ്പത്തിക തകർച്ചയെ നേരിടാനുള്ള ഓട്ടത്തിലാണ് സർക്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends