മദ്യപിച്ച് വീട്ടിലെത്തി കലഹം പതിവ്; ഭാര്യയുടെ കഴുത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് ക്രൂരത കാണിച്ചതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത മകന് നേരെ ദേഹോപദ്രവം:- ഗൃഹനാഥൻ അറസ്റ്റിൽ....

ഭാര്യയുടെ കഴുത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും പ്രായപൂർത്തിയാകാത്ത മകനെ ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്ത ഗൃഹനാഥൻ അറസ്റ്റിൽ.
മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തെക്കേവെളി വീട്ടിൽ നവാസിനെയാണ് (38) മണ്ണഞ്ചേരി സി.ഐ പി.കെ.മോഹിതിന്റെയും, എസ്.ഐ കെ.ആർ.ബിജുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ ആയിരുന്നു ഇയാളുടെ പരാക്രമം. നവാസിന്റെ പേരിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ വധശ്രമത്തിനു കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നവാസ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതു പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























