Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അമ്മയുടെ കൊടിയപീഡനങ്ങളിൽ മനംനൊന്ത് ജീവനൊടുക്കിയ ആശാ മോഹന്റെ മരണത്തിൽ പരാതിയുമായി നാട്ടുകാർ: രണ്ടാം ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞ ആദ്യ ഭർത്താവിലെ മകളെ സുജ കണ്ടിരുന്നത് വേലക്കാരിയായി: വീട്ടിൽ നിന്ന് ഇറങ്ങിപോകാനും, ചുവന്ന തെരുവിൽ കഴിയാനും ആശയെ പലതവണ നിർബന്ധിച്ചു:- തീകൊളുത്തി ആത്മഹത്യ ചെയ്യുന്ന ദിവസം പെൺകുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത് ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ച്...

12 JANUARY 2023 04:38 PM IST
മലയാളി വാര്‍ത്ത

പനയ്ക്കോട് സ്വദേശിനി ഇരുപത്തിയൊന്ന് വയസുള്ള ആശ മോഹന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. ആശയുടെ അമ്മ സുജയുടെ പീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയമല പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആശയെ കിടപ്പ് മുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. സുജയുടെ ആദ്യവിവാഹത്തിലെ മകളാണ് ആശ. നിരന്തരം ആശയെ സുജ വഴക്ക് പറയുമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ സുജയും ഭര്‍ത്താവും വീട്ടില്‍ നിന്ന് പുറത്തുപോയതിന് ശേഷമാണ് ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

മുറിക്കുള്ളില്‍ കയറി കതക് അടച്ച ശേഷം തീക്കൊളുത്തി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. പിന്നാലെ വലിയമല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ആശയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണശേഷമാണ് നാട്ടുകാര്‍ സംശയമുന്നയിച്ച് രംഗത്ത് എത്തിയത്.

ആശ മരിക്കുന്നതിന് തലേദിവസം സുജയുമായി വഴക്ക് ഉണ്ടായാതായി ആശയുടെ സഹോദരങ്ങള്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞു. സുജയുടെ പീഡനം കാരണം കുട്ടി നേരത്തെയും വീട് വിട്ട് പോയിട്ടുണ്ട്. ഇതും നാട്ടുകാരില്‍ ദുരൂഹതയേറ്റി. ഇക്കാര്യം ആരോപിച്ചാണ് പതിനഞ്ചോളം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ആശ കൗണ്‍സിലിങിന് പോയ ഡോക്ടറുടെയും മൊഴിയെടുക്കും.

ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. ജീവനൊടുക്കുന്ന ദിവസം രാവിലെയും അമ്മ ക്രൂരമായി മർദ്ദിച്ചതായി സഹോദരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടപ്പരാതി നൽകുകയായിരുന്നു. രണ്ടാം വിവാഹത്തില്‍ സുജയ്ക്ക് രണ്ട് കുട്ടികളുണ്ട്.

 

ഈ കുട്ടികളെ നോക്കിയത് ആശയായിരുന്നു. ഇരുപത്തിയൊന്ന് വയസ്സിനുള്ളിൽ ആശ കൊടിയ ദുരിതമാണ് അനുഭവിച്ചതെന്ന് നാട്ടുകാരുടെ വാക്കുകളിൽ വ്യക്തമാണ്. സംഭവ ദിവസം ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ചായിരുന്നു ആശയെ 'അമ്മ സുജ വഴക്ക് പറയുകയും മർദ്ദിക്കുകയും ചെയ്തത്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും ആളുകൾ കാൺകെ പെൺകുട്ടിയെ ഉപദ്രവിക്കുകയും, ഇളയ കുട്ടിയെ തൂക്കിയെടുത്ത് അടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്ന് അയൽവാസി പറയുന്നു.

സ്ഥിരമായി സുജയുടെ ഉപദ്രവത്തിൽ ഭയന്ന് ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. സുജയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസ് തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമിക്കയായാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനും കുടുംബം ശ്രമിക്കുന്നതായി ഇവർ പറയുന്നു. ആശയെ നിരന്തരം മാനസികമായും ശാരീരികമായും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. ചെരുപ്പിൽ വെള്ളം വീഴ്ത്തിയെന്ന കാരണം പറഞ്ഞായിരുന്നു അവസാനമായി ആശയെ മുടിയ്ക്ക് ചുറ്റിപ്പിടിച്ച് തല്ലിച്ചതച്ചത്.

ഇതിൽ മനംനൊന്താണെന്നു ആശ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലസ്ടൂ പഠനം കഴിഞ്ഞ് പെൺകുട്ടിക്ക് പഠിക്കാനുള്ള അവസരം പോലും കുടുംബം നിഷേധിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് എപ്പോഴും 'അമ്മ വഴക്ക് പറഞ്ഞിരുന്നതായി ആശ തന്നോട് സങ്കടം പറഞ്ഞിരുന്നതായി കൂട്ടുകാരി പറയുന്നു.

ഒരു തവണ റെഡ്സ്ട്രീറ്റിൽ നിൽക്കണമെന്ന് പറഞ്ഞതായും ആശ സങ്കടം പങ്കുവച്ചു. അമ്മയുടെ നിരന്തര ഉപദ്രവവും അവഗണനയും കാരണം ആശ രണ്ട് വര്ഷം മുമ്പ് വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് ആത്മഹത്യയ്ക്ക് മുതിർന്നതായും മുൻ പഞ്ചായത്ത് മെമ്പർ പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് സംസാരിച്ച് പെൺകുട്ടിയെ തിരികെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends