കണ്ണീരടക്കാനാവാതെ.... സ്‌കൂളില്‍ നിന്ന് വല്യുപ്പയോടൊപ്പം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കുമടങ്ങിയ വിദ്യാര്‍ഥിനി അതേ സ്‌കൂളിലെ ബസിനടിയില്‍പ്പെട്ടു മരിച്ചു....ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്കും മൂന്ന് സ്‌കൂള്‍ ജീവനക്കാര്‍ക്കും പരിക്ക്

കണ്ണീരടക്കാനാവാതെ.... സ്‌കൂളില്‍ നിന്ന് വല്യുപ്പയോടൊപ്പം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കുമടങ്ങിയ വിദ്യാര്‍ഥിനി അതേ സ്‌കൂളിലെ ബസിനടിയില്‍പ്പെട്ടു മരിച്ചു....ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്കും മൂന്ന് സ്‌കൂള്‍ ജീവനക്കാര്‍ക്കും പരിക്ക്
ആന്തിയൂര്‍കുന്ന് നോവല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനി ഹയ ഫാത്തിമ(അഞ്ച്)യാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച, ഹയ ഫാത്തിമയുടെ ഉമ്മയുടെ പിതാവ് എം.കെ. ബഷീറിനെ (65) ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3.40-ഓടെ സ്‌കൂളില്‍നിന്ന് 150 മീറ്റര്‍ അകലെ ആന്തിയൂര്‍കുന്ന് വെളുത്തോടിയിലെ ഇറക്കത്തിലായിരുന്നു അപകടം നടന്നത്.
വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തും ചെങ്കല്ല് ഇറക്കിയിരുന്നു. വലതുവശത്തെ ചെങ്കല്‍ അട്ടി ഇടിച്ചുതെറിപ്പിച്ച ബസ് എതിര്‍വശത്തെ വീടിന്റെ മതില്‍ തകര്‍ത്ത് റോഡില്‍ വിലങ്ങനെ മറിഞ്ഞു. ബസിനു തൊട്ടുപിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസ് മറിയുന്നതിനിടെ അടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് കുരുങ്ങിയ നിലയിലായിരുന്നു സ്‌കൂട്ടര്‍. ബസില്‍ 30 കുട്ടികളും രണ്ടു സ്‌കൂള്‍ ജീവനക്കാരുമാണുണ്ടായിരുന്നത്.ബസിനടിയില്‍പ്പെട്ട ഹയയെയും ബഷീറിനെയും പരിസരവാസികള്‍ ഏറെ പ്രയാസപ്പെട്ടാണ്് പുറത്തെടുത്തത്. പുളിക്കലിലെ ആശുപത്രിയില്‍നിന്ന് കോഴിക്കോട് എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഫറോക്ക് പേട്ടയില്‍ അബ്ദുള്‍ഗഫൂറിന്റെയും ഷഷ്നയുടെയും മകളാണ്.
ബസിലുണ്ടായിരുന്ന കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍തന്നെ പുളിക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനീന (11), ദുര്‍ഗ (13), ഹംദാന്‍ (12), നെഹ്യാന്‍ (12), റാണ (12), അനയ് കൃഷ്ണ(ഏഴ്),സ്‌കൂള്‍ ജീവനക്കാരായ അനിത (50), വിന്‍സി (41),ഹൈഫ(30) എന്നിവരാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.മറ്റുള്ളവര്‍ പുളിക്കല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കുപോയി.
അപകടത്തെത്തുടര്‍ന്ന് പോലീസും മോട്ടോര്‍വാഹന വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha
























