റിട്ട. കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി അന്തരിച്ചു.... ഹൃദ്രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

റിട്ട. കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരള സര്‍വകലാശാലയുടെ ബി.എസ്സി. ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റി ഓഫ് സയന്‍സിലും അംഗമായിരുന്നു. അധ്യാപനത്തോടൊപ്പം സാഹിത്യസപര്യയിലും സജീവമായിരുന്നു.
ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനത്ത് ജനിച്ചു. മലകുന്നം ഗവ. എല്‍.പി. സ്‌കൂളിലും ഇളങ്കാവ് ദേവസ്വം യു.പി. സ്‌കൂളിലും കുറിച്ചി എ.വി. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
1968-ല്‍ ഫിസിക്സില്‍ എം.എസ്.സി. നേടിയ ശേഷം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലുമായി 32 വര്‍ഷത്തെ അധ്യാപനം. എന്‍.സി.ഇ.ആര്‍.ടി., തകഴി, സി.എല്‍.എസ്., എസ്.ബി.ഐ., അധ്യാപക കലാസാഹിത്യ സമിതി, മന്ദസ്മിതം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.
പള്ളിയമ്പറത്ത് മഠത്തില്‍ പരേതരായ നരസിംഹന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. സംസ്‌കാരം വ്യാഴാഴ്ച ഒന്നിന് തുരുത്തിയിലെ ശ്രീപാദം വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha
























