Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ട്; യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ട്; ഹ‍ര്‍ജിയിൽ ആരോപിക്കുന്ന പ്രധാന ആരോപണം സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്; വിധിക്കെതിരെ അപ്പീൽ നൽകി പ്രിയ വർഗീസ്

12 JANUARY 2023 12:02 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇപ്പോൾ ഇതാ ഈ വിധിക്കെതിരെ പ്രിയ വർഗീസ് നിർണായകമായ നീക്കങ്ങൾ നടത്തിയിരിക്കുകയാണ്.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകിയിരിക്കുകയാണ്. തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ട് .

യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ട് . ഇതാണ് പ്രിയ വർഗീസ് ഉയർത്തുന്ന വാദം. ഹ‍ര്‍ജിയിൽ ആരോപിക്കുന്ന പ്രധാന ആരോപണം സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചുവെന്നും പ്രിയ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം ഈ ഇടയ്ക്കായിരുന്നു ഒരു കണക്ക് പുറത്ത് വന്നത്. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപയാണ് ! സെനറ്റ് യോഗത്തിലാണ് ഈ വിവരം പുറത്ത് വന്നത്.

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിന്റെ ഫീസിനത്തിൽ 3.5 ലക്ഷം രൂപ അനുവദിക്കുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കേസുകൾക്കായി 11 ലക്ഷത്തിലധികം തുക ചെലവാകും എന്നതാണ് ശ്രദ്ദേയമായ കാര്യം. സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജുവാണ് ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധി വന്നത് വളരെ തിരിച്ചടിയായിരുന്നു . എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചിരുന്നു . .ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു . അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends