ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്ന് പേരില്‍ ഒരാളാണ് മരിച്ചത്. സംഭവത്തിൽ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. നേരത്തെ കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് ഇവര്‍ക്ക് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്.
തുടർന്ന് ഇതെടുത്ത് കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. പിന്നാലെ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്ന്.
അതേസമയം കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha
























