ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍... വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.
റേറ്റിംഗ് ആപ്പ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജനങ്ങള്‍ക്ക് അപ്പ് നോക്കി വിലയിരുത്താമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനതല സ്പഷല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.പതിനാല് ജില്ലകളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ പരിശോധന നടത്താന്‍ അധികാരമുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകള്‍ പാഴ്‌സല്‍ നല്‍കുന്ന സമയം രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ നീക്കത്തോട് ഹോട്ടലുകള്‍ നല്ല രീതിയില്‍ സഹകരിക്കുന്നതായും ആരോഗ്യമന്ത്രി .
"
https://www.facebook.com/Malayalivartha
























