വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്; ഭയത്തിൽ നാട്ടുകാര്‍

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. സംഭവത്തിൽ സാലു പള്ളിപ്പുറം എന്നയാൾക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
അതേസമയം ഇയാളുടെ കാലിൽ കടുവ കടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇതുവരെ കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha
























