ചെടിയുള്ള വീടുകൾ നോക്കി സ്ത്രീ വേഷത്തിൽ വരും; ആ 'പൂവിന്' വേണ്ടി മാത്രം കള്ളൻ ചെയ്തു കൂട്ടുന്നത്!

ചെടിയുള്ള വീടുകൾ നോക്കി നോക്കി വരുന്ന കള്ളൻ...ചെടിയുള്ള വീടുകളിൽ മാത്രം എത്തുന്ന ഈ കള്ളൻ അവിടെ എത്തിയാൽ പിന്നെ ചെയ്യുന്നത് ഞെട്ടിക്കുന്നതാണ്! ആന്തൂറിയമാണ് ഈ കള്ളന്റെ ഇഷ്ട പൂവ്. വ്യത്യസ്തമായ ഒരു കള്ളന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.... രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
കൊല്ലം ചവറ വില്ലേജിൽ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് . അമരവിള കൊല്ലയിൽ മഞ്ചാംകുഴി വിസിനിയിൽ ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട.ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായിയുടെ വീട്ടിലാണ് ആന്തൂറിയം മോഷണം പോയത്. ഈ വീട്ടമ്മ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. ജപമണിയും ഭാര്യ വിലാസിനി ഭായിയു൦ അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയവരാണ് . ആ വീട്ടിലാണ് കള്ളന്റെ മോഷണം
2011 മാർച്ചിലും കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും പ്രതി സ്ത്രീവേഷം ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. ഇത് തെളിഞ്ഞിട്ടുണ്ട്. പ്രതി പിടിയിലായത് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് .ഈയൊരു സംഭവത്തിന് ശേഷം പ്രതി ബംഗളൂരുവിൽ ഒളിവിൽ പോയി പ്രതി ചെടികൾ വിറ്റഴിച്ചിരുന്നത് സോഷ്യൽ മീഡിയാ വഴിയാണ്.
സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പ്രതി മുൻപും ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കി. പൊലീസിന് ഈ വിവരം കിട്ടി. പ്രതിയെ അറസ്റ്റ് ചെയ്‍തത് നെയ്യാറ്റിൻകര സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആർ.സജീവ്,അസി.പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, അജിതകുമാരി,സിവിൽ പൊലീസ് ഓഫീസർ രതീഷ് .എ.കെ എന്നിവരടങ്ങുന്ന സംഘമാണ് .
https://www.facebook.com/Malayalivartha























