കണ്ണൂരില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന് ഗുരുതരപരിക്ക്....വീടിനകത്ത് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സംശയം

കണ്ണൂരില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. വീടിനകത്ത് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്നാണ് പ്രാധമിക നിഗമനം. തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് യുവാവ് ചികിത്സയില്‍. നടമ്മല്‍ ഹൗസില്‍ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്കിന്റെ അവസ്ഥ ഗുരുതരമായതിനാല്‍ പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപതിയിലേക്ക് മാറ്റി.
സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പൊലീസ്. പൊട്ടിയത് സ്റ്റീല്‍ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകള്‍ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂര്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വാസ്തവം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























