കൊച്ചിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്ത കേസില്‍ യുവാവ് പിടിയില്‍....

കൊച്ചിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്ത കേസില്‍ യുവാവ് പിടിയില്‍....
മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപറമ്പില്‍ വീട്ടില്‍ ഫിറോസ് (30) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പള്ളുരുത്തി പഷ്ണിത്തോട് ഭാഗത്ത് ആണ് സംഭവം നടന്നത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ നിന്നുമാണ് ഇയാള്‍ മൊബൈല്‍ മോഷണം നടത്തിയതെന്ന് പോലീസ്.
പിന്നീട് പള്ളത്താംകുളങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അക്രമാസക്തനായി കാണപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ ഫിറോസ്.
"
https://www.facebook.com/Malayalivartha























