Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പോലീസിന്റെ മിടുക്കിൽ കൊലപാതക പ്രതിയായത് നാട്ടിലെ സർവ്വസമ്മതൻ; തുടർച്ചയായ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനായില്ല; ഇല്ലാതാക്കിയത് 17 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ

13 JANUARY 2023 08:50 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ അരുംകൊല ചെയ്ത ശേഷം 15 മാസം സജീവ് ജീവിച്ചത് ആർക്കും സംശയം തോന്നാത്ത രീതിയിലാണ്. പെയിന്റിങ് തൊഴിലാളിയായ സജീവൻ ക്രിക്കറ്റ് കമ്പക്കാരനാണ്. നാട്ടിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. ജില്ലാ തലത്തിൽ ചില വെറ്ററൻസ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ആരുമായും പെട്ടെന്ന് അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ. ഇങ്ങനെ ഒരാൾ ഒരു ദിവസം കൊണ്ടു കൊലപാതകിയായി മാറിയത് അടുപ്പക്കാർക്കു ഞെട്ടലായി.

സജീവന്റെ ചില നീക്കങ്ങളും പൊലീസിന്റെ കർശന നിരീക്ഷണവുമാണ് കൊലപാതകം തെളിയാൻ ഇടയായത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ രമ്യ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ മുംബൈയിലേക്കു പോയി എന്നാണു കൊലപാതകത്തിനു ശേഷം ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മുംബൈയിൽ നിന്നു ഗൾഫിലേക്കു പോയതായി മറ്റു ചിലരോടും പറഞ്ഞു. എന്നാൽ ഫോൺ വഴിയുള്ള ബന്ധം പോലും ഇല്ലാത്തതിനു ന്യായീകരണമായി മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി രമ്യ ഒളിച്ചോടി എന്ന മറ്റൊരു കഥയും മെനഞ്ഞു.

രമ്യയുടെ തിരോധാനത്തിന് 6 മാസത്തിനു ശേഷമാണ് സജീവ് പൊലീസിൽ പരാതി നൽകിയത്. സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പം പോയെന്ന് പറഞ്ഞ് ഇയാൾ വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞാൽ നാണക്കേടാണെന്നും അതിനാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയണമെന്നും പറഞ്ഞ് പഠിപ്പിച്ചു. രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോൾ രമ്യയ്ക്ക് ഫോൺ ഉപയോഗിക്കുന്നതിൽ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാലാണ് ഒടുവിൽ പൊലീസിൽ പരാതി നൽകുന്നത്.

ഇതോടെ സംശയം ബലപ്പെട്ട പോലീസ് എല്ലാ പരാതികളും മൊഴികളും ഇഴ കീറി പരിശോധിച്ചു ഇതോടെ സജീവ് കുടുങ്ങി. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് തുടർച്ചയായി ചോദ്യം ചെയ്തു. തുടക്കത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

17 വർഷം മുൻപു പ്രണയിച്ചാണു രമ്യയെ വിവാഹം കഴിച്ചത്. രണ്ടു വർഷം മുൻപാണ് വാച്ചാക്കലിൽ സംസ്ഥാനപാതയിൽ നിന്ന് പടിഞ്ഞാറേക്കുള്ള പോക്കറ്റ് റോഡിനോടു ചേർന്നുള്ള വീട്ടിൽ വാടകക്കാരായി എത്തിയത്. അയൽക്കാരുമായി കുടുംബം അടുപ്പം സൂക്ഷിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends