ബി. എസ്. എന്‍. എല്‍ സഹകരണസംഘം നിക്ഷേപ തട്ടിപ്പ... മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18 ന് പരിഗണിയ്ക്കും

ബി. എസ്. എന്‍. എല്‍ ഇഞ്ചിനിയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഈ മാസം 18 ലേയ്ക്ക് മാറ്റി.
സേവ് ഫോറം എന്ന സംഘടന കക്ഷി ചേരണമെന്ന ആവശ്യവുമായി വന്നതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.
92 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ പോലീസ് കേസ് എടുത്തതിനെ സംബന്ധിച്ച് സേവ് ഫോറത്തെ കക്ഷിയാക്കുന്നതിലെ നിയമപരമായ സാംഗത്യത്തെ സര്‍ക്കാരും പ്രതിഭാഗവും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കേസ് മറ്റൊരു ദിവസം വാദം കേള്‍ക്കാനായി കോടതി മാറ്റി വച്ചത്. 1255 നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
സഹകരണ സംഘം മുന്‍ പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, ക്ലര്‍ക്ക് രാജീവ് എന്നിവരുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. നിക്ഷേപകര്‍ക്ക് വ്യാജ നിക്ഷേപ രേഖകള്‍ നല്‍കിയാണ് പ്രതികള്‍ വന്‍ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും കൈമാറ്റങ്ങളും ഭൂമി വാങ്ങി കൂട്ടിയതടക്കമുളള നിയമ വിരുദ്ധ ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതായാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുളളത്.
എല്ലാ നിക്ഷേപകരെയും കണ്ടെത്തി തട്ടിപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചാലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വഞ്ചിയൂര്‍ പോലീസാണ് പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തത്.
"
https://www.facebook.com/Malayalivartha























