Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അടുത്ത കൊല്ലം തലസ്ഥാനത്തിന് കേന്ദ്ര മന്ത്രി ! തരൂരിൻ്റെ ബി ജെ പി പ്രവേശം ഉടൻ? തരൂർ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയതു തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായി ; കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നു

13 JANUARY 2023 09:42 AM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം എം.പി ശശി തരൂർ 2024 ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന് സൂചന. ജയിച്ചാൽ കേന്ദ്ര മന്ത്രി എന്ന മുദ്രാവാക്യത്തിലായിരിക്കും തരൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ബി ജെ പി ക്ക് തിരുവനന്തപുരം പിടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തി ലൂടെ കേരളം പിടിക്കുകയാണ് ലക്ഷ്യം. തരൂരിൻ്റെ ബി ജെ പി നോട്ടം കെ പി സി സി ക്ക് നന്നായി അറിയാം.


തരൂർ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയതു തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായാണ്. ബി ജെ പിയിൽ എത്തുമെന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് സുനന്ദ പുഷ്കർ മരണത്തിൽ നിന്നും ബി ജെ പി തരൂരിനെ രക്ഷിച്ചത്. കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നുണ്ട്.

 


നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് കെപിസിസി തുറന്നു പറഞ്ഞത് തരൂരിൻ്റെ നീക്കങ്ങൾ കണ്ടാണ്. കെ പി സി സി ഇത് സംബന്ധിച്ച് എംപിമാർക്ക് മുന്നറിയിപ്പ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.


ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.


ശശി തരൂരാണ് ഇത്തരം ഒരു ചർച്ച തുടങ്ങി വച്ചത്. താൻ ഇത്തരം ഒരു ചർച്ച തുടങ്ങിയാൽ അത് കത്തികയറുമെന്ന് തരൂരിന് അറിയാം. കാരണം പാർട്ടി കോൺഗ്രസാണ്.


ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സമുദായ നേതാക്കളെ കണ്ട് തരൂർ പിന്തുണ ഉറപ്പിക്കുന്നത് ബി ജെ പിയിലേക്ക് കടക്കാനാണെന്ന തിരിച്ചറിവാണ് കോൺഗ്രസിനെ കൊണ്ട് ഇത്തരത്തിൽ പറയിച്ചത്. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്ന് തരൂർ പറഞ്ഞു.. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.


ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിന്‍റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത - സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ. തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലു കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കുന്നു. എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.


ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി യും പറഞ്ഞു.തരൂരിൻ്റെ മലപ്പുറം സന്ദർശനം യു.ഡി.എഫിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തരൂരിന്‍റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ല. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണ്. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു.


നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന ശശി തരൂര്‍ എംപി അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സൂചന ഇതിനകം പുറത്തു വന്നു കഴിഞ്ഞു. സിറ്റിങ് സീറ്റായ തിരുവനന്തപുരത്തു നിന്നുതന്നെ ജനവിധി തേടും. നിയമസഭാ തിരഞ്ഞെടുപ്പുവരെ പാര്‍ലമെന്ററി രംഗത്തുനിന്ന് മാറിനില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.


തിരുവനന്തപുരത്ത് ശശി തരൂർ ബി ജെ പി സ്ഥാനാർത്ഥിയായാൽ കെ.മുരളീധരനാണ് സാധ്യതയെന്നാണ് വിവരം. ശശി തരൂർ മത്സരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചനയുണ്ട്.


നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റും തരൂർ ലക്ഷ്യമിടുന്നുണ്ട്. ഇതും ബി ജെ പി അക്കൗണ്ടിൽ നിന്നാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സൂചന നൽകിയിരുന്ന ശശി തരൂർ, നിയമസഭയിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി വരാനുള്ള സന്നദ്ധത നേരത്തേ പ്രകടിപ്പിച്ചിരുന്നു.


തരൂർ ബിജെപിയിലേക്കെന്ന് പലവട്ടം വാർത്തകൾ വന്നിട്ടുണ്ട്.. എന്നാൽ ബി ജെ പിയിൽ ചേരാൻ അദ്ദേഹം തയ്യാറായില്ല. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇത്തരം ഒരു വാർത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്.

തരൂരിന്റെ ദില്ലിയിലെ വീട്ടിൽ സോണിയാ- രാഹുൽ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതിൽ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു.


നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.കബിൽ സിബൽ ഉൾപ്പെടയുള്ളവർ തരൂരിൻ്റെ സുഹൃത്തുക്കളാണ്. അദ്ദേഹം ബി ജെ പിയുടെ പിന്നാലെയാണ് ഇപ്പോൾ.


കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു.


തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ വിമർശിക്കുന്നു. ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം.


കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെ പി സി സി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും തരൂരും ആദ്യം ഉടക്കിയത്. ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ പി സി സി ജീവനക്കാർ പറഞ്ഞപ്പോഴാണ്.


തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂർ അന്നു പറഞ്ഞത്. ജീവിതാവസാനം വരെ കോൺഗ്രസിൽ തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോൺഗ്രസ് നേതാവായി പാർട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താൻ ആരാണെന്നോ തന്റെ കഴിവുകൾ എന്താണെന്നോ പാർട്ടി മനസിലാക്കുന്നില്ല. അതിൽ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോൺഗ്രസ് രാഷ്ട്രീയം കളിക്കാൻ തനിക്ക് താത്പര്യമില്ലെന്നും തരൂർ ആവർത്തിക്കുന്നു.


ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. കേരളത്തി ലേക്ക് മടങ്ങി വന്നപ്പോഴാകട്ടെ കേരളത്തിലെ കോൺഗ്രസുകാരെ പാര വയ്ക്കാൻ തീരുമാനിച്ചു.


ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂർ പാർട്ടിയിലില്ലാത്തതു പോലെയാണ് ഇപ്പോഴും.. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത് തരൂരിന് നന്നായി അറിയാം.


ബി ജെ പിയുടെ ലക്ഷ്യം കോൺഗ്രസിനുള്ളിൽ കലഹം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും. സീനിയർ നേതാക്കൾ ഓരോരുത്തരായി പുറത്തു പോയി ബിജെപി പാളയത്തിൽ ചേക്കേറുന്നത് കോൺഗ്രസ് നേതൃത്വം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാടാണ് ഹൈകമാൻറിനുള്ളത്.തരൂരിൻ്റെ പോക്കും അവർ കണക്കുകൂട്ടുന്നു.തരൂർ പോയാൽ തിരുവനന്തപുരം സീറ്റ് കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ.


ദേശീയ നേതാക്കളെയെല്ലാം അടർത്തിമാറ്റി കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന നീക്കമാണ് ബി ജെ പി നടത്തുന്നത്.2024 ലും ബി ജെ പി തന്നെയാണ് അധികാരത്തിലെത്താൻ സാധ്യത. തരൂരിൻെറ പ്രതിച്ഛായ മുതലാക്കി തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിച്ച് അദ്ദേഹത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കാൻ മോദിക്ക് താത്പര്യമുണ്ട്.ഇക്കാലമത്രയും തരൂർ ജയിച്ചിട്ടുള്ളത് കോൺഗ്രസ് പിന്തുണയോടെയല്ല.എന്നാൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തക തടയും. വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ തരൂരിന്ത തീർച്ചയായും കഴിയും. അതു കൊണ്ടു തന്നെ ബി ജെ പി സ്ഥാനാർത്ഥിയായി തരൂർ മത്സരിച്ചാൽ വിജയം സുനിച്ഛിതമാണെന്ന് ബി ജെ പി കരുതുന്നു.


കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രാജ്യത്തെ സമ്പന്നരെല്ലാം രംഗത്തുണ്ട്. അതു കൊണ്ടു തന്നെ തരൂരിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വം സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (33 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends