Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കോട്ടയം തിരുനക്കര അനശ്വര തീയറ്ററിനു സമീപം പൊലീസ് നടത്തിയത് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; ലക്ഷങ്ങൾ വില വരുന്ന അൻപത് ഗ്രാം കഞ്ചാവുമായി പിടിയിലായത് കാരാപ്പുഴ സ്വദേശിയായ യുവാവ്; കഞ്ചാവ് എത്തിച്ചത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ

13 JANUARY 2023 10:10 AM IST
മലയാളി വാര്‍ത്ത

കോട്ടയം നഗരമധ്യത്തിൽ തിരുനക്കര അനശ്വര തീയറ്ററിനു സമീപത്ത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കോട്ടയം വെസ്റ്റ് പൊലീസും ചേർന്നു നടത്തിയത് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. ജില്ലയിൽ ആദ്യമായാണ് 50 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാകുന്നത്. അനശ്വര തീയറ്ററിനു സമീപത്തു നിന്നും കാരാപ്പുഴ പുന്നാപറമ്പിൽ ഗോകുൽ സുരേഷിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘവും കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നു പിടികൂടിയത്.

കോട്ടയം ജില്ലയിലേയ്ക്കു വലിയ തോതിൽ എം.ഡി.എംയും കഞ്ചാവും അടക്കമുള്ള വീര്യം കൂടിയ ലഹരി വസ്തുക്കൾ എത്തിക്കുന്ന മാഫിയ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ഈ ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് എംഡിഎംഎ വാങ്ങാൻ ഗോകുൽ സംസ്ഥാനത്തിന് പുറത്തേയ്ക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചത്.

തുടർന്നു പൊലീസ് സംഘം ഇയാളുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ച് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ ഇയാൾ കോട്ടയം നഗരത്തിൽ എത്തിയതായി കണ്ടെത്തിയത്. തുടർന്നു കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, കോട്ടയം വെസ്റ്റ് എസ്‌ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അടങ്ങുന്ന സംഘം പ്രതിയ്ക്കായി വല വിരിക്കുകയായിരുന്നു.

തുടർന്നു പൊലീസ് സംഘം തിരുനക്കര അനശ്വര തീയറ്ററിനു സമീപത്തു വച്ച് ഇയാളെ പിടികൂടി.വിപണിയിൽ ലക്ഷങ്ങൾ വിലവരുന്നതാണ് അൻപത് ഗ്രാം എംഡിഎംഎ. വിദ്യാർത്ഥികൾക്കു യുവാക്കൾക്കും എത്തിച്ചു നൽകിയ ശേഷം ഇവരെ ലഹരിയ്ക്കു അടിമകളാക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നു കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends