വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനു പോയി മടങ്ങിയ തൊഴിലാളി മരിച്ചു

വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിനു പോയി മടങ്ങുന്നതിനിടയിൽ അവശനായി കണ്ടെത്തിയ മത്സ്യ തൊഴിലാളിയാണ് മരിച്ചത്. വലിയതുറ കുഴിവിളാകത്തു വീട്ടിൽ ജിൻഡസ് (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം.
ഇയാൾ വലിയതുറ സ്വദേശികളായ സുനിൽ, സുരേഷ് മോഹനൻ എന്നിവർക്കൊപ്പം ജിൻഡസ് കടലിൽ പോയത്. ഇതിനു പിന്നാലെ, ഇന്നലെ പുലർച്ചെ മടക്കയാത്രക്കിടെ ജീൻഡസ് അബോധാവസ്ഥയിലാവുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നു വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സെലിൻ, മക്കൾ: ക്ലിന്റൺ, ടീന, അനീഷ്. കോസ്റ്റൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























