മാല പൊട്ടിക്കല്‍ ശ്രമം നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയിലായി... ജനുവരി നാലിനാണ് സംഭവം, പിടിയിലായ മൂന്നു പേരും തിരുവനന്തപുരം സിറ്റിയില്‍ നിരവധി കേസുകളില്‍ പ്രതികള്‍

മാല പൊട്ടിക്കല്‍ ശ്രമം നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയിലായി... ജനുവരി നാലിനാണ് സംഭവം, പിടിയിലായ മൂന്നു പേരും തിരുവനന്തപുരം സിറ്റിയില്‍ നിരവധി കേസുകളില്‍ പ്രതികള്‍.
പള്ളിച്ചല്‍ വിജയ് തോട്ടിങ്കര വിജയാഭവനില്‍ വിശാഖ് വിജയന്‍ (19), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ പന്തുകളം അര്‍ച്ചന ഭവനില്‍ അര്‍ഷാദ് എന്ന ആദര്‍ശ് (28), തിരുമല പാങ്ങോട് കുന്നുവിള വീട്ടില്‍ അഖില്‍ജിത് എന്ന ജിബിന്‍ (27) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി നാല് ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.
പ്രതികള്‍ നേമം പകലൂര്‍ റോഡില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം നേമം സ്റ്റുഡിയോ റോഡിലുള്ള ബേക്കറിയിലും മാല പൊട്ടിക്കാനായി ശ്രമം നടത്തി വാഹനത്തില്‍ രക്ഷപ്പെട്ടശേഷം വീണ്ടും കരമന മേലാറന്നൂര്‍ ഭാഗത്ത് മെഡിക്കല്‍ സ്റ്റോറില്‍ മാല പൊട്ടിക്കാനായുള്ള ശ്രമം നടത്തി.
പിടിയിലായ മൂന്നുപേരും തിരുവനന്തപുരം സിറ്റിയില്‍ നിരവധി കേസുകളിലെ പ്രതികളാണ്. ഫോര്‍ട്ട് എ.സി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടീമിനെ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























