മൂന്നാർ ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോള്‍ തൊട്ടുമുന്നില്‍ കാട്ടാന; വെപ്രാളത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ റോഡിലേക്ക് വീണു; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂന്നാറിൽ ആനയിറങ്കലിന് സമീപം കാട്ടാന ഇറങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്. ഇന്ന് രാവിലെ മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍.
അതേസമയം ആനയിറങ്കല്‍ ഡാമിന് സമീപം വെച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. തുടർന്ന് ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോള്‍ പെട്ടെന്നാണ് മുന്നില്‍ കാട്ടാനയെ കാണുന്നത്. ഇതോടെ ഇതിന്റെ വെപ്രാളത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞു ഇരുവരും റോഡില്‍ വീണു.
ഉടനെ ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. എന്നാൽ റോഡിന്റെ മറുഭാഗത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോകുകയായിരുന്നു. വീണ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇതിനിടെ വന്ന ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.
മാത്രമല്ല ഇന്നലെ ശങ്കരപാണ്ഡ്യന്‍മേട് എന്ന സ്ഥലത്ത് ഈ ആന ഉണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്നും റോഡ് ക്രോസ് ചെയ്ത ചിന്നക്കനാല്‍ ഭാഗത്തേക്ക് ആന പോകുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























