കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.... ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്,ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം

ഉമയനല്ലൂരില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. മയ്യനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റ 18 കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തില്‍പെട്ട ബസ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അധികൃതര്‍.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
"
https://www.facebook.com/Malayalivartha























