കുടുംബ വഴക്ക്; ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു; കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു; യുവതി ഗുരുതരാവസ്ഥയിൽ

കൊച്ചിയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. സംഭവത്തിൽ എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ മാത്രമല്ല മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുള്ളതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. ഇപ്പോഴും മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുറിവുകളിൽ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























