Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

''അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം

18 JANUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  മാപ്രാണം ശാഖാ മാനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാട്സാപ്പിലൂടെ അയച്ച കത്ത് ചര്‍ച്ചയാകുന്നത് സിപിഎം ന്റെ ചതിയ്ക്ക് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ്. ചികിത്സയ്ക്കുപോലും നിക്ഷേപം ഉപകരിക്കാതെവന്നതിലുള്ള അമര്‍ഷമാണ് കത്തിലുള്ളത്. 82 ലക്ഷം രൂപ നിക്ഷേപമുള്ള രോഗിയ്ക്ക് ചികിത്സയ്ക്കായി ലഭിച്ചതാകട്ടെ രണ്ടുലക്ഷം രൂപ മാത്രമാണ്

കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും തന്റെ അധ്വാനത്തിലൂടെ സമ്പാദിച്ചതുമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപം. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ജോഷിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സര്‍ക്കാര്‍വക്കീലും പൊരുതുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് കൊണ്ട് കത്ത് എഴുതിയത്.

''അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം'' കത്തിലുള്ളതാണിത്. ജോഷി മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുകയാണ്. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തില്‍ ട്യൂമര്‍ വളരുന്നത് കണ്ടെത്തിയത്. 2016-ല്‍ ഒരുതവണ ട്യൂമര്‍ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമൃത ആശുപത്രിയില്‍ ട്യൂമര്‍ സര്‍ജറിക്കു പോകണം.

2002 നവംബര്‍ 29-ന് ചൊവ്വൂരിലെ വാഹനാപകടത്തില്‍ ജോഷി മരിച്ചെന്നുകരുതിയതാണ്. ഇപ്പോള്‍ നെടുപുഴ പൊലീസ്സ്റ്റേഷനില്‍ എസ്.െഎ. ആയ സി.ഡി. ഡെന്നിയാണ് റോഡില്‍ക്കിടന്ന ജോഷിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളം അബോധാവസ്ഥ. പതിനഞ്ചോളം ശസ്ത്രക്രിയ. ഏഴരവര്‍ഷം ക്രെച്ചസ് ഉപയോഗം. ഇക്കാലത്ത് ജോഷി വീട്ടിലിരുന്ന് സിവില്‍ എന്‍ജിനിയറിങ് ഡ്രോയിങ് പഠിച്ചു. പിന്നീട് നിര്‍മ്മാണമേഖലയിലേക്കിറങ്ങി സമ്പാദ്യം ഉണ്ടാക്കി. പാവങ്ങള്‍ക്ക് അഞ്ച് വീടും നിര്‍മ്മിച്ചുനല്‍കി. കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ സഹോദരങ്ങളുടെ പങ്കും ജോഷിയുടെ പേരിലാണ് ബാങ്കിലിട്ടത്. അതാണ് കൂടുതല്‍ വിഷമമുണ്ടാകാന്‍ കാരണം.

പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതല്‍ പൊലീസ് കേസുകളും കൊടിയ മര്‍ദനങ്ങളും സഹിച്ചതുമെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കില്‍ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തണമെന്നും കത്തിലൂടെ ജോഷി ആവശ്യപ്പെടുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സഹകരണ മേഖലയ്ക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ ജോഷിയുടെ കത്ത് സിപിഎമ്മിനും സഹകരണ സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികള്‍.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയ്ക്ക് മതിയായ പണം കിട്ടാതെ മരിച്ച സംഭവത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിയിട്ട് നാളുകളേറെയായിട്ടില്ല. .കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ പണം കൈവശമില്ലാതെയാണ് ഫിലോമിന മരണത്തിന് കീഴടങ്ങിയത്. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്

കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ബാങ്ക് കണക്കില്‍ 312 കോടി സര്‍ക്കാര്‍ കണക്കില്‍ 200 കോടി ക്രൈംബ്രാഞ്ച് കണക്കില്‍ 400 കോടി . ഒത്തു ചേരാത്ത കണക്കുകളുമായാണ് അന്വേഷണം പോലും മുന്നോട്ട് പോകുന്നത്.

312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (11 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (28 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (37 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (46 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (50 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends