ചാത്തന്നൂരിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ചാത്തന്നൂരിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. സംഭവത്തിൽ കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്‍. വിഷ്ണുവാണ് (32) അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് ചാത്തന്നൂര്‍ റേഞ്ച് എക്‌സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപത്തു നിന്നാണ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളില്‍ നിന്ന് 8.435 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
സംഭവത്തിൽ ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണകുമാർ, പ്രിവന്റിവ് ഓഫീസര്‍മാരായ ആര്‍.ജി. വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഒ.എസ്. വിഷ്ണു, എസ്. അഖില്‍ പ്രശാന്ത്, എം. വിഷ്ണു എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























