Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

യുവതീ പ്രവേശനം മിണ്ടരുത്... ഭക്തരെ പിണക്കാതിരുന്നാല്‍ എന്തുണ്ടാകുമെന്ന് കാലം തെളിയിച്ചു; വരുമാനമില്ലാതെ ബുദ്ധിമുട്ടിയ ദേവസ്വം ബോര്‍ഡിന് കോടികളുടെ വരുമാനം; ശബരിമല ഭണ്ഡാരം നിറഞ്ഞുകവിഞ്ഞു, മലപോലെ നാണയ കൂമ്പാരം

19 JANUARY 2023 09:08 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന വാശി ഇത്തവണ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിനാല്‍ സമാധാനപരമായ മണ്ഡലകാലം നടന്നു. മുമ്പുണ്ടായ അനുഭവത്തില്‍ നിന്നും ദേവസംബോര്‍ഡും പാര്‍ട്ടിയും സര്‍ക്കാരും എല്ലാം പഠിച്ചു. അന്ന് പറഞ്ഞ കാണിക്കയിടരുത് ആരും പ്രചരിപ്പിച്ചില്ല. ഫലമോ പട്ടിണിയിലായിരുന്ന ദേവസ്വം ബോര്‍ഡിന് വലിയ വരുമാനം.

നാണയമെണ്ണുന്ന ഭണ്ഡാരപ്പുരകളില്‍ നാണയം നിറഞ്ഞതോടെ നാണയമെണ്ണല്‍ പുറത്തേക്ക് മാറ്റി. വടക്കേനടയിലെ അതീവ സുരക്ഷയുള്ള വലിയ ഹാളാണ് ഭണ്ഡാരപ്പുര. മലപോലെയാണ് ഇവിടെ നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍
ഇന്നലെ താഴെതിരുമുറ്റത്തുളള വഞ്ചികളിലെ നാണയങ്ങള്‍ പൊട്ടിച്ച് അവിടെവച്ചുതന്നെ എണ്ണി. വാവര്‍ നടയ്ക്കുമുന്നില്‍ കയറുകൊണ്ടു വേര്‍തിരിച്ച ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് അതില്‍ നാണയങ്ങളിട്ടാണ് എണ്ണുന്നത്.

ശബരിമല നട അടച്ചാലും നാണയങ്ങള്‍ എണ്ണിത്തീരാന്‍ ദിവസങ്ങളെടുക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ ഭണ്ഡാരത്തിനു പുറമെ അന്നദാന മണ്ഡപത്തിലും നാണയമെണ്ണല്‍ ആരംഭിച്ചിരുന്നു. പമ്പയിലെയും നിലയ്ക്കലെയും കാണിക്കവഞ്ചികള്‍ പൊട്ടിക്കാനുണ്ട്. ഏകദേശം ഏഴുകോടിയിലധികം നാണയങ്ങള്‍ എണ്ണാനുണ്ടെന്നാണ് അനുമാനം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ഇത്തവണ ലഭിച്ചത്. 318 കോടിയുടെ വരുമാനം ലഭിച്ചതായാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. പണം മുഴുവനായി എണ്ണിത്തീരുമ്പോള്‍ 330 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

അതേസമയം മണ്ഡല മകര വിളക്കു കാലത്ത് ലഭിച്ച കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തോടും ഹൈക്കോടതി റിപ്പോര്‍ട്ടു തേടി. കാണിക്ക എണ്ണുന്നതില്‍ വീഴ്ചയുണ്ടോയെന്ന് അറിയിക്കാനാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിജിലന്‍സ് വിഭാഗത്തിനു നല്‍കിയ നിര്‍ദ്ദേശം.

നോട്ടുകളും നാണയങ്ങളും എണ്ണുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയാണ് സ്പെഷ്യല്‍ കമ്മിഷണര്‍ അറിയിക്കേണ്ടത്.
കാണിക്കയായി ലഭിച്ച നോട്ടുകള്‍ യഥാസമയം എണ്ണി മാറ്റാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ച വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടപെടല്‍.

ഇരുമുടിക്കെട്ട് ഒരുക്കുമ്പോള്‍ വെറ്റിലയ്ക്കും അടയ്ക്കയ്ക്കുമൊപ്പം നോട്ടോ നാണയമോ രണ്ടും ചേര്‍ത്തോ ഒരു തുണിയില്‍ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. ഇതു സോപാനത്തും സന്നിധാനത്തുമുള്ള വിവിധ ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്. ഇവ കെട്ടുകളഴിച്ച് യഥാസമയം എണ്ണി തിട്ടപ്പെടുത്തി മാറ്റാത്തതിനാല്‍ നോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കാണിക്കപ്പണവും ഭക്തര്‍ കവറുകളിലാക്കി സമര്‍പ്പിച്ച നോട്ടുകളും പുറത്തെടുത്ത് എണ്ണി മാറ്റാത്തതിനാല്‍ അവ നശിച്ചെന്ന വാര്‍ത്ത ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. വിശദീകരണത്തിന് ദേവസ്വം ബോര്‍ഡ് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റി.

ഇത്തവണ വന്‍തോതില്‍ കാണിക്ക ലഭിച്ചതായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നേരത്തെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ശബരിമല നട ജനുവരി 20 ന് അടയ്ക്കും. അപ്പോഴും കാണിക്ക എണ്ണിത്തീരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലപരിമിതി കണക്കിലെടുത്ത് അന്നദാന മണ്ഡപത്തിലും നാണയങ്ങള്‍ എണ്ണുന്നുണ്ട്. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോള്‍ എണ്ണിത്തീരുമെന്ന് പറയാന്‍ കഴിയില്ലെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (9 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (26 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (35 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (44 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (48 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends