Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് ഈ മാസം സര്‍വീസില്‍നിന്ന് വിരമിക്കുന്നു

24 JANUARY 2023 10:30 PM IST
മലയാളി വാര്‍ത്ത

ചാനലുകളില്‍ നിറഞ്ഞു നിന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടി ഇറങ്ങുകയാണ്. ഈ മാസമാണ് സര്‍വീസില്‍നിന്ന് വിരമിക്കുന്നത്.

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായി 98 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച ശിവശങ്കര്‍ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സര്‍വീസിലുള്ള ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരില്‍ ഒരാളായാണ് ശിവശങ്കര്‍ വിലയിരുത്തപ്പെട്ടിരുന്നത്. സ്വപ്നയുമായുള്ള ബന്ധവും അവരെ ഐടി പാര്‍ക്കില്‍ നിയമിച്ചതുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും പ്രധാന പദവികള്‍ ലഭിച്ചില്ല.

സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അനുമതി ലഭിച്ചില്ല. ജയില്‍ ജീവിതം പശ്ചാത്തലമാക്കി 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരില്‍ പുസ്തമെഴുതി. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സ്വര്‍ണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി.

പിന്നാലെ 'ചതിയുടെ പത്മവ്യൂഹം' എന്ന പേരില്‍ ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വപ്നയും പുസ്തകമെഴുതി. സ്വര്‍ണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ 2020 ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉന്നതപദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കേസില്‍ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തുടക്കമായി.

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയര്‍ന്നത്. ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. ഇതോടെ ശിവശങ്കര്‍ ഒരു വര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചു.

സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തിനു തുടക്കമിട്ടതു കസ്റ്റംസാണെങ്കിലും എന്‍ഐഎയും ഇഡിയുമെല്ലാം പിന്നാലെയെത്തി ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളെക്കുറിച്ച് കൃത്യമായി മറുപടി പറയാന്‍ കഴിയാത്തതോടെ ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തു. അതോടെ, കോവിഡ് കാലത്ത് സര്‍ക്കാരിനു മറ്റൊരു അഗ്‌നിപരീക്ഷ നേരിടേണ്ടിവന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും സ്പീക്കറുടെയും പേരുകള്‍ ആരോപണങ്ങളില്‍ നിറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends