ട്രാവല്‍ ഓഫീസിലെ ജീവനക്കാരിക്ക് നേരെ ആക്രമണം...മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയോട് പ്രതി കാട്ടിയത് മൃഗീയമായ ക്രൂരത

ട്രാവല്‍ ഓഫീസിലെ ജീവനക്കാരിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഒരു ദേശം മുഴുവന്‍. എറണാകുളം രവിപുരത്തെ റൈസ് ട്രാവല്‍ ഏജന്‍സിയില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജീവനക്കാരിയായ ഇടുക്കി തൊടുപുഴ സ്വദേശി (25) യാണ് ആക്രമണത്തിനിരയായയ്.
കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന യുവതിയെ അക്രമി ബന്ദിയാക്കി. മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയെ പ്രതി കസേരയില്‍ ഇരുത്തി. ഇതിനിടെ യുവതിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികളില്‍ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്ത് മുറിഞ്ഞ് ശബ്ദം നിലച്ച യുവതി പ്രതിയുടെ പിന്നീടുളള ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാണ് നല്‍കിയത്. ഉത്തരങ്ങള്‍ എഴുതി നല്‍കിയ ചോരപ്പാടുളള പേപ്പറുകള്‍ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിരുന്നു.
പ്രതിയായ ജോളി ജെയ്‌സണ്‍ എല്ലാം ആസൂത്രണം ചെയ്താണ് വന്നിരുന്നതെന്ന്എസിപി പി. രാജ്കുമാര്‍ പറഞ്ഞു. ലിത്വാനിയന്‍ വിസയ്ക്കായ് നല്‍കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കാത്തതിന്റെ പേരില്‍ ഉടമയെ കാണാനെത്തിയതായിരുന്നു ജോളി ജെയ്‌സണ്‍. എന്നാല്‍ സ്ഥാപന ഉടമയായ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലി ഓഫീസിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരിയായ സൂര്യയെ ജോളി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ജോളിക്ക് പണം നല്‍കാനില്ലെന്നും വിസ വന്നിട്ടും ഇയാള്‍ പോകാത്തതാണെന്നും ട്രാവല്‍ ഏജന്‍സി ഉടമ മുഹമ്മദ് അലി പോലീസിനോട് പറഞ്ഞു.
കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്ക് ഓടിക്കയറി. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ഇതുവഴി പോയ സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സംഭവം ശ്രദ്ധിച്ചതാണ് യുവതിക്ക് രക്ഷയായത്. തുടര്‍ന്ന് സൂര്യയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശേഷം സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്നു ജോളിയെ പോലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























