Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ജീവിതത്തിലാദ്യമായി വിമാനയാത്ര ചെയ്യാനൊരുങ്ങുന്നത് കോട്ടയത്തെ കുറച്ച് അമ്മമാര്‍...

25 JANUARY 2023 10:32 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരായ എല്ലാവരുടെയും മനസ്സിലെ ആഗ്രഹമാണ് ഒരു പ്രാവശ്യമെങ്കിലും വിമാനത്തില്‍ കയറി യാത്ര ചെയ്യുക എന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആഗ്രഹം അവര്‍ മനസ്സില്‍ തന്നെ വയ്ക്കുകയും ചെയ്യും. സാധാരണ നാട്ടിന്‍ പുറങ്ങളില്‍ ജീവിക്കുന്നവരില്‍ മിക്കവരും വിമാനം ആകാശത്തുകൂടെ പോകുന്ന സൗണ്ട് കേള്‍ക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ മാനത്തേക്ക് നോക്കും. അവര്‍ക്ക് അറിയാം അത് വിമാനമാണ് പോകുന്നത് എന്ന് എന്നാല്‍പോലും അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

എന്നാല്‍ ഇവിടെ കുറച്ച് അമ്മമാര്‍ തങ്ങളുടെ ആഗ്രഹം മനസ്സില്‍ വയ്ക്കാതെ അത് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണ്. അതും അവരുടെ സ്വന്തം പണം കൊണ്ട്. ആ പണം മക്കളോ ഭര്‍ത്താവോ ആരും അവര്‍ക്ക് കൊടുത്തതല്ല. അവര്‍ ജോലിചെയ്ത് സമ്പാതിച്ച പണം കൊണ്ട്.

ജീവിതത്തിലാദ്യമായി വിമാനയാത്ര ചെയ്യാനൊരുങ്ങുന്നത് കോട്ടയത്തെ കുറച്ച് അമ്മമാരാണ്. അതും തൊഴിലൊറപ്പ് ജോലി ചെയ്യുന്ന അമ്മമാര്‍. തൊഴിലുറപ്പില്‍ നിന്നും കിട്ടിയ പണം കൊണ്ടാണ് ഇവര്‍ വിമാനയാത്രയ്ക്ക് തയ്യാറാകുന്നത്. ഇത് തൊഴിലുറപ്പ് ചെയ്യുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ബംഗലുരുവിലേക്കാണ് ഇവരുടെ യാത്ര. ഇവര്‍ ബംഗലുരുവില്‍ എത്തുമ്പോള്‍ ഇവരെ വിധാന്‍ സൗധ കാണിക്കാനും വിരുന്ന് കൊടുക്കാനും മുന്‍ എംഎല്‍എ ഐവാന്‍ നിഗഌ തയ്യാറായിരിക്കുകയാണ്.

ഇവര്‍ക്ക് സ്പീക്കറുമായി സംസാരിക്കാനുള്ള അവസരവും ഒരുക്കും. യാത്രയ്ക്കായി സര്‍ക്കാര്‍ ഡോര്‍മെട്രി അടക്കമുള്ള സൗകര്യം ഒരുക്കാനാണ് നീക്കമുണ്ട്. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്നിലെ 21 സ്ത്രീകളാണ് വിമാനയാത്രയ്ക്ക് ഒരുങ്ങുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാണ് വിമാന യാത്ര. ഇന്ന് പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് മടങ്ങും.

തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ സേന എന്നീ വിഭാഗങ്ങളില്‍ 77 കാരി അടക്കമുള്ളവരാണ് വിമാനയാത്ര നടത്തുന്നത്. 50 വയസ്സിനു മുകളിലുള്ളവരാണ് യാത്രാസംഘത്തില്‍ ഭൂരിപക്ഷവും. 70 വയസ്സിനു മുകളിലുള്ള 2 പേരുണ്ട്. മുതിര്‍ന്ന അംഗം ചെല്ലമ്മ വരെ യാത്രയ്ക്ക് തയ്യാറായി. വിവരം ഗ്രൂപ്പില്‍ പങ്കുവെച്ചതോടെ എല്ലാവരും യോജിച്ചു. മറ്റുള്ളവരുടെ പിന്തുണ കൂടിയായപ്പോള്‍ യാത്രയ്ക്കുള്ള തീരുമാനവുമായി മുമ്പോട്ട് പോയി. ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന സാലി രാജനാണ് യാത്രയുടെ ആശയം മുമ്പോട്ട് വെച്ചത്. ഒരു വര്‍ഷം കൊണ്ട് 73,000 രൂപ സ്വരൂപിച്ച ശേഷമാണ് ഇവര്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പനച്ചിക്കാട്ടു നിന്നു നെടുമ്പാശേരിയിലെത്താന്‍ വാനും ഏര്‍പ്പാടാക്കി.
ഇത്തരത്തിലുള്ള യാത്രകള്‍ക്ക് ഇത് ഒരു തുടക്കമാകട്ടേയെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും നമുക്കും ആശംസിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (12 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (17 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends