Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സ്വാതന്ത്ര്യം നേടുമ്പോള്‍ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു

26 JANUARY 2023 06:41 AM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യം നേടുമ്പോള്‍ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ലോകവേദിയില്‍ നേടിയെടുത്ത ആ ആദരവ് ഇന്ത്യയ്ക്ക് പുതിയ അവസരങ്ങളും ഉത്തരവാദിത്വങ്ങളും നല്‍കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഇത്തവണത്തെ ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. ലോക വേദികളിലെ നമ്മുടെ ഇടപെടലുകളാണ് മാറ്റത്തിന് കാരണം.

ജി 20 അദ്ധ്യക്ഷ സ്ഥാനം കൂടുതല്‍ സമത്വമുള്ള സുസ്ഥിരമായ ഒരു ലോകക്രമം കെട്ടിപ്പടുക്കാനായി നേതൃത്വം നല്‍കുന്നതിന് രാജ്യത്തെ സഹായിക്കും. ആഗോള വെല്ലുവിളികള്‍ ഈ വേദിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി ശ്രമിക്കും. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ജി.ഡി.പിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ജി 20 കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടുമ്പോള്‍ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറി. സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഇത് സാദ്ധ്യമാക്കിയത്.

മഹാത്മജിയുടെ സര്‍വ്വോദയ എന്ന ആദര്‍ശം സാക്ഷാത്കരിക്കാനായി ഇനിയും ഏറെ ചെയ്യാനുണ്ട്. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത് സര്‍വ്വോദയ ദൗത്യത്തില്‍ നാം കൈവരിച്ച നേട്ടങ്ങളുടെ ഉദാഹരണമാണ് .

ആത്മനിര്‍ഭര്‍ ഭാരത് വലിയ പ്രതികരണമാണുണ്ടാക്കിയത്. ജനാധിപത്യത്തിന് വഴികാട്ടിയായ ഭരണഘടന അംഗീകരിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ്.

ഭരണഘടനാ ശില്‍പ്പി അംബേദ്ക്കറോട് രാഷ്ട്രത്തിന് എന്നും നന്ദിയുണ്ടായിരിക്കും.രാഷ്ട്ര നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. ചൊവ്വ ദൗത്യ സംഘത്തിന് കരുത്ത് പകരുന്നത് അസാധാരണക്കാരായ സ്ത്രീകളാണ്. നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്കാണ് വലിയ പങ്ക്. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുകയാണ്. രാജ്യത്തെ പ്രാപ്തമാക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, നാടിന്റെ അംബാസഡര്‍മാരായ പ്രവാസികള്‍ എന്നിവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നാടിന് വേണ്ടി ജീവന്‍ ത്യജിച്ച എല്ലാ സേനകളിലെയും ധീരഹൃദയരെ അഭിവാദ്യം ചെയ്യുന്നുവെന്നും രാഷ്ട്രപതി .  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (6 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (6 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (6 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (7 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (7 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (7 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (7 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (8 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (8 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (9 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (9 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (10 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (10 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (10 hours ago)

Malayali Vartha Recommends