Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ഒറ്റൊരുത്തനും കൂടെ നിന്നില്ല... ബിബിസി ഡോക്യുമെന്ററിയില്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന് അനില്‍ ആന്റണിയെ തേച്ചൊട്ടിച്ച് കോണ്‍ഗ്രസ്; അനിലിന്റെ വളര്‍ച്ച മുളയിലേ നുള്ളാനായി ആഞ്ഞടിച്ചു; ആന്റണിക്ക് മൗനം; ഒറ്റപ്പെട്ട് അനില്‍ ആന്റണി; കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകും

26 JANUARY 2023 09:15 AM IST
മലയാളി വാര്‍ത്ത

അനില്‍ ആന്റണിയെ കോണ്‍ഗ്രസുകാര്‍ നേരത്തെ ഓങ്ങി വച്ചതാണ്. ഇപ്പോഴാണ് തരത്തില്‍ കിട്ടിയത്. ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ തുടങ്ങിയ കലിപ്പാണ്. ഇനിയും തടയിട്ടില്ലെങ്കില്‍ കെ മുരളീധരനെക്കാള്‍ വളരും. അതോടെ കൂട്ടയടിയാണ് കണ്ടത്. ഒരാളും പിന്തുണച്ചില്ല. ഇതാണ് അനില്‍ ആന്റണി കടുത്ത തീരുമാനത്തിലേക്ക് പോയി രാജിവച്ചത്.

അനില്‍ ആന്റണിയുടെ അഭിപ്രായപ്രകടനം അമ്പരപ്പാണ് സംസ്ഥാന കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. രാജി കേരള നേതാക്കള്‍ക്ക് ആശ്വാസമായി. എ.കെ. ആന്റണിയുടെ മകനെതിരെ അവര്‍ക്കു കൂടുതല്‍ സ്വരം കടുപ്പിക്കേണ്ടി വന്നില്ല. വ്യക്തിപരമായുള്ള ഇഷ്ടം രാഷ്ട്രീയരംഗത്ത് അനിലിനോട് കേരള നേതാക്കള്‍ പുലര്‍ത്തിയിരുന്നില്ല.

കേന്ദ്രനേതൃത്വവും അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. അതുകൊണ്ടുതന്നെ അനിലിന്റെ അഭിപ്രായ പ്രകടനത്തോടു കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ നിന്നു തീരെ മാര്‍ദവമില്ലാത്ത പ്രതികരണങ്ങളുണ്ടായി. നിലപാടു വ്യത്യാസത്തിന്റെ പേരിലല്ല, ചീത്തവിളിയുടെ പേരിലാണു പദവി ഒഴിഞ്ഞതെന്നാണ് അനില്‍ പ്രതികരിച്ചതും.

തിരക്കിട്ട രാജിയുടെ കാര്യത്തില്‍ എ.കെ. ആന്റണിയുടെ വഴി തന്നെ മകനും സ്വീകരിച്ചു. ആന്റണി ഇതിനോട് മനസ്സു തുറന്നിട്ടില്ല. സംഘപരിവാറിന് അനുകൂലമായ സ്വരം മകനില്‍ നിന്നു വന്നെന്ന പഴി കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിര്‍വാഹകസമിതിയില്‍ അനാവശ്യ വിവാദങ്ങള്‍ വിലക്കിയത് ആന്റണി തന്നെയാണ്.

ഇപ്പോള്‍ മകന്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി, കോണ്‍ഗ്രസില്‍ നിന്നു തന്നെ അകലുകയും ചെയ്തു. തന്റെ നിലപാട് മകനും പിന്തുടരണമെന്ന് ആന്റണി ശാഠ്യം പിടിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അവതരിപ്പിക്കുന്നതിനു ഡല്‍ഹിയില്‍ കാര്‍മികത്വം വഹിച്ച ആന്റണി പിന്നീട് കണ്ടത് ശശി തരൂരിനെ പിന്തുണച്ച് മകന്‍ രംഗത്തെത്തിയതാണ്.

പുതിയ തലമുറയുടെ താല്‍പര്യങ്ങളില്‍ ഇടപെടാന്‍ താനാരാണെന്ന നിസ്സഹായതയാണ് അടുപ്പമുള്ളവരോട് അദ്ദേഹം പങ്കുവച്ചത്. കോണ്‍ഗ്രസുകാര്‍ അനിലിനെ വിലമതിച്ചിരുന്നത് എ.കെ.ആന്റണിയുടെ മകന്‍ എന്ന നിലയില്‍ തന്നെയാണ്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അനിലിനെ നിയോഗിച്ചതിനു പിന്നിലും ആ പരിഗണനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമൂഹ മാധ്യമപ്രചാരണത്തിന് സാധ്യമായതെല്ലാം ചെയ്‌തെന്ന് അനില്‍ അവകാശപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു സൈബര്‍ ടീം അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. അതോടെ അനിലിന് കേരളരാഷ്ട്രീയത്തില്‍ താല്‍പര്യം കുറഞ്ഞു. പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂരിനോടുളള സൗഹൃദത്തിലൂടെയാണ് അനില്‍ സമീപകാലത്ത് കോണ്‍ഗ്രസ് ബന്ധം തുടര്‍ന്നു വന്നത്.

അതേസമയം ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അനിലിന്റെ അഭിപ്രായത്തെ പൂര്‍ണമായും തരൂര്‍ തള്ളി. പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാന്‍ ആളുണ്ട്, പരിഹരിക്കാന്‍ ആളില്ല എന്ന സ്ഥിതി കോണ്‍ഗ്രസില്‍ തുടരുകയാണ്. അനിലിന്റെ ഭാവി നീക്കത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. ആന്റണിയോട് ആലോചിച്ചല്ല രാജി എന്നാണ് അനില്‍ പറഞ്ഞത്. രാഷ്ട്രീയത്തില്‍ തുടരാനാണെങ്കില്‍ ആന്റണിയോട് ഉപദേശം തേടാതിരിക്കില്ലെന്ന് കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിക്കുന്നു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ് ഏറെ നാളായി പാര്‍ട്ടിയിലുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ പലരോടും അനിലും വിയോജിപ്പിലായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിയോജിപ്പുകളെ മറനീക്കി. ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായ നിലപാടെടുത്ത അനിലിനെ പിന്തുണച്ച് ആരും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. ഏറ്റവും അടുപ്പം പുലര്‍ത്തുന്ന തരൂരിന്റെ പിന്തുണയും അനിലിനു ലഭിച്ചില്ല. തനിക്കെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ഉചിതമായ സാഹചര്യത്തില്‍ അതു വെളിപ്പെടുത്തുമെന്നും അനില്‍ പ്രഖ്യാപിച്ചത് വിവാദങ്ങള്‍ തുടരുമെന്ന സൂചന നല്‍കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends