പോലീസായി ആൾമാറാട്ടം; പിന്നെ കഞ്ചാവ് പരിശോധനയും തല്ലും; ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 30000 രൂപ; ഒടുവിൽ പോലീസ് പിടിയിൽ

പോലീസായി ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തിയ തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര്‍ 30 നാണ്.
മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കഞ്ചാവ് പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു.
പിന്നീട് മൂവരെയുംകൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോയി. അവിടെവെച്ച് നാലുപേരെയും കഞ്ചാവ് ഉള്‍പ്പടെ വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കി.ഈ പരാതിയുടെ മേലുള്ള അന്വേഷണത്തിലാണ് പ്രണവ് പിടിയിലായത്.
https://www.facebook.com/Malayalivartha


























