Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കൊല്ലപ്പെട്ട കണ്ണമ്മൂല സുനില്‍ ബാബുവിന്റെ സഹോദരന്‍ ഡിനി ബാബു പ്രതിയായ സ്‌ഫോടകവസ്തു - ആയുധം കൈവശം വച്ചെന്ന കേസ് ... വിചാരണക്കായി മജിസ്‌ട്രേട്ട് കോടതി തിരുവനന്തപുരം സെഷന്‍സ് കോടതിക്കയച്ചു, കൊലക്കേസില്‍ കള്ള സാക്ഷ്യം നല്‍കിയ സാക്ഷിയെ പ്രതിയാക്കി കോടതി 2018 ല്‍ നേരിട്ട് കേസെടുത്തു

26 JANUARY 2023 09:06 AM IST
മലയാളി വാര്‍ത്ത

കൊല്ലപ്പെട്ട കണ്ണമ്മൂല സുനില്‍ ബാബുവിന്റെ സഹോദരന്‍ ഡിനി ബാബു അടക്കം 5 പേരെ പ്രതികളാക്കി സിറ്റി മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ കുറ്റ ചാര്‍ജ് സമര്‍പ്പിച്ച സ്‌ഫോടകവസ്തു - ആയുധം കൈവശം വച്ചെന്ന കേസ് വിചാരണക്കായി മജിസ്‌ട്രേട്ട് കോടതി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്കയച്ചു.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികള്‍ വിചാരണ നേരിടാനായി പോലീസ് കുറ്റപത്രത്തിന്റെയും സാക്ഷിമൊഴികളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ട ശേഷം കേസ് കമ്മിറ്റ് ചെയ്തയച്ചത്.




ഡിനി ബാബു , ഷിജു , സുരേഷ് കുമാര്‍ , ദിലീപ്, പ്രദീപ് എന്ന കണ്ണന്‍ എന്നിവരെ 1 മുതല്‍ 5 വരെ പ്രതി ചേര്‍ത്താണ് മെഡിക്കല്‍ കോളേജ് കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിക്കകം സംഘം ചേര്‍ന്ന് സ്‌ഫോടക വസ്തു , ആയുധം എന്നിവ കൈവശം വച്ചുവെന്നാണ് കേസ്.

അതേ സമയം തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ നടന്ന കണ്ണമ്മൂല സുനില്‍ ബാബു കൊലക്കേസില്‍ കള്ള സാക്ഷ്യം നല്‍കിയ സാക്ഷിയെ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് പ്രതിയാക്കി 2018ല്‍ കോടതി നേരിട്ട് കേസെടുത്തിരുന്നു. പ്രതിയെ ഏപ്രില്‍ 11 ന് ഹാജരാക്കാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ അനുയായികള്‍ ഡിനി ബാബുവിന്റെ സഹോദരന്‍ സുനില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്. കൂറു മാറിയ സാക്ഷിയായ കടകംപള്ളി വില്ലേജില്‍ അണ മുഖം വാര്‍ഡില്‍ കുമാരപുരം ചെന്നിലോട് കല്ലറ കളിയില്‍ വീട്ടില്‍ ഗോപന്‍ മകന്‍ അനുവിനെ പ്രതിയാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്.


2015 ല്‍ സിറ്റി മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സുനില്‍ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഡാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ അനു പോലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയും വിചാരണയില്‍ തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്.

പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനില്‍ ബാബു പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍ക്കുകയായിരുന്നു. രാജേഷിന്റെ സംഘാംഗങ്ങളെ ഡിനി ബാബുവിന്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്. സി ഐ റ്റി യു ഹെഡ് ലോഡ് വര്‍ക്കറായ സുനില്‍ ബാബു കൊലക്കേസില്‍ കണ്ണമ്മൂല സ്വദേശികളായ രാജന്‍ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുണ്‍ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുണ്‍ (26) , കാരി ബിനു എന്ന ബിനു , കള്ളന്‍ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീണ്‍ എന്നിവര്‍ക്കെതിരെ 2016 ലാണ് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

2018 ല്‍ നടന്ന വിചാരണക്കൊടുവില്‍ ആദ്യ നാല് പ്രതികള്‍ക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങള്‍ക്ക് ഇരട്ട ജീവപന്ത്യവും 10 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എന്‍. സീത ശിക്ഷ വിധിച്ചു. 5 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.


കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയില്‍ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാന്‍ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. അപ്രകാരം കൊലക്കേസ് വിചാരണയില്‍ നാല്‍പത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് ഡി. എസ്. നോബിള്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവിന്റെ രഹസ്യമൊഴിയെടുത്തു. മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ സ്വമേധയാലാണ് മൊഴി നല്‍കുന്നതെന്നാണ് പ്രസ്താവിച്ചത്. ഒരു കോണില്‍ നിന്നും തനിക്ക് നിര്‍ബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നല്‍കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്‌ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാന്‍ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നല്‍കി. എല്ലാം സമ്മതിച്ചാണ് മൊഴി നല്‍കി വിരല്‍പ്പതിപ്പും ഒപ്പും വച്ചത്.


രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബര്‍ 13 വൈകിട്ട് 6 മണിക്ക് താന്‍ വെട്ടുകാട് ചര്‍ച്ചില്‍ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തന്റെ വീടിന് സമീപം റോഡ് സൈഡില്‍ നില്‍ക്കുന്നത് കണ്ടു. അവരെ 3 - 4 ദിവങ്ങളില്‍ അവിടെ കണ്ടു. താന്‍ വെട്ടുകാട് ചര്‍ച്ചില്‍ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലില്‍ വിളിച്ച് റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങി പുല്ലുകാട് ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അപ്രകാരം താന്‍ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങള്‍ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ എത്തി റീചാര്‍ജ് കൂപ്പണ്‍ വാങ്ങി പാറമടയില്‍ വെച്ച് ഏഴാം പ്രതിക്ക് കൈമാറി. താന്‍ എത്തിയ സമയം അവിടെ 7 - 8 പേര്‍ ഏഴാം പ്രതിക്കൊപ്പം നില്‍പ്പുണ്ടായിരുന്നു. അവര്‍ ശബരിമലകും മൂകാംബിക തീര്‍ത്ഥാടനത്തിനുമായി ട്രാവലര്‍ ഏര്‍പ്പാടാക്കാനും അഭ്യര്‍ത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനില്‍ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.


പോലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷന്‍ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. എന്‍. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികള്‍ക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്. എന്നാല്‍ കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ അനു മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴി വിചാരണയില്‍ തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. താന്‍ തന്റെ ആട്ടോറിക്ഷയില്‍ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തന്റെ വീടിന് സമീപം 2015 ഡിസംബര്‍ 13 നോ അതിന് 3 - 4 ദിവസങ്ങള്‍ക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികള്‍ കൊലക്കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം താന്‍ കണ്ട കാര്യവും വിചാരണയില്‍ നിഷേധിച്ചു. താന്‍ റീചാര്‍ജ് കൂപ്പല്‍ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടര്‍ന്ന് നിഷേധിച്ചു. റീചാര്‍ജ് കൂപ്പണ്‍ പാറമടയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ച് തനിക്ക് ഏഴാം പ്രതിയില്‍ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികള്‍ക്കൊപ്പം മറ്റു പ്രതികള്‍ പാറമടയില്‍ നില്‍ക്കുന്നത് താന്‍ കണ്ടില്ല. 2015 ഡിസംബര്‍ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീര്‍ത്ഥയാത്രക്ക് വാഹനം ഏര്‍പ്പാടിക്കാന്‍ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയില്‍ അനു മൊഴി നല്‍കിയത്. അതിനാല്‍ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നല്‍കിയതായി ജഡ്ജി പി.എന്‍. സീത കണ്ടെത്തി. പോലീസിനും മജിസ്‌ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.

പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷി വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നല്‍കിയതായും അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നല്‍കല്‍) പ്രകാരം ശിക്ഷാര്‍ഹവുമാണ്. നീതിന്യായനിര്‍വ്വഹണത്തില്‍ ഇടപെടാന്‍ മന:പൂര്‍വ്വവും ബോധപൂര്‍വ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോര്‍വേഡ് ചെയ്യുകയായിരുന്നു.

വിചാരണ കോടതിയുടെ പരാതി , അനുവിന്റെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിന്റെ സാക്ഷിമൊഴി , അനുവിന്റെ പോലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി. അനുവിനെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടില്‍ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഡി. എസ്. നോബിള്‍ , മെഡിക്കല്‍ കോളേജ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷീന്‍ തറയില്‍ , കെ. സജീവ് എന്നിവരാണ് സെഷന്‍സ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതല്‍ 4 വരെയുള്ള സാക്ഷികള്‍.

സിജെഎം കേസ് വിചാരണ ചെയ്യാന്‍ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവര്‍ ചെയ്യുകയായിരുന്നു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (10 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (15 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends