മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍...

മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടിന് ഇയാളുടെ നെടുങ്കണ്ടത്തെ വീടിന് സമീപത്ത് നിന്നാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍ നിന്നു രക്ഷപെട്ടത്.
തിങ്കളാഴ്ച മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ട് പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍ നിന്ന് ഓടി രക്ഷപെട്ടത്.
സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ കുറഞ്ഞത് അഞ്ച് പോലീസുകാരെങ്കിലും ഉണ്ടാകണമെന്നിരിക്കെ രണ്ട് പേരാണ് ഉണ്ടായിരുന്നത്.
നെടുങ്കണ്ടം എസ്എച്ച്ഒ, സംഭവദിവസം സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി.
പോക്സോ കേസ് പ്രതികളുടെ ചിത്രം പുറത്തുപോയ സംഭവത്തിലും പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha


























