Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍: ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്തി; ഏതാനും തീവണ്ടികള്‍ റദ്ദാക്കി; വിവരങ്ങൾ ഇങ്ങനെ

26 JANUARY 2023 11:37 AM IST
മലയാളി വാര്‍ത്ത

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിക്കുകയായിരുന്നു. ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

നിലവിൽ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകളും ദിവസവും ഇപ്രകാരമാണ്. കൊല്ലത്ത് നിന്നും 11.35 ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്‌സ്പ്രസ് , കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 4.05 ന് പുറപ്പെടുന്ന കൊല്ലം മെമു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ജനുവരി 26, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15 തീയതികളില്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിപ്പ്.

കൂടാതെ പുനലൂരില്‍ നിന്നും രാവിലെ 6.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍, കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 3.10 ന് പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ഓടില്ല. ഒപ്പം തന്നെ തിരുവനന്തപുരത്തു നിന്നും രാവിലെ 6.50 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ ഫെബ്രുവരി 14, 15, 17 തീയതികളില്‍ സര്‍വീസ് നടത്തില്ല.

അതേസമയം ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇതൊക്കെയാണ്. ജനുവരി 26, 27, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്തിനും തിരുനല്‍വേലിക്കും ഇടയില്‍ : തിരുവനന്തപുരത്തു നിന്നും രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 2.30 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും.

കൂടാതെ തിരുച്ചിറപ്പള്ളിയില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ഈ ദിവസങ്ങളില്‍ തിരുനെല്‍വേലി സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതാണ്. ഒപ്പം നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.35 ന് സര്‍വീസ് ആരംഭിക്കുന്നതാണ്.

മാത്രമല്ല മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് ജനുവരി 27, 29, ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും പുലര്‍ച്ചെ 2 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളില്‍ പുലര്‍ച്ചെ 3.35 ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും. മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ജനുവരി 27 ന് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും. നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും ജനുവരി 28 ന് പുലര്‍ച്ചെ 4.15 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് രാവിലെ 6.10 ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.

ജനുവരി 27 ന് രാത്രി 11.25 ന് മധുര ജംക്ഷനില്‍ നിന്നും പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂരില്‍ നിന്ന് 28 ന് വൈകിട്ട് 5.20 ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് 29 ന് പുലര്‍ച്ചെ 12.25 ന് തിരുനെല്‍വേലിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

രാവിലെ 10.10 ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ഫെബ്രുവരി 14, 17 തീയതികളില്‍ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. 13, 15 കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും. പിന്നാലെ ഫെബ്രുവരി 12നും 15 നും രാത്രി 11.50 ന് പുനയില്‍ നിന്നും പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസ് പാറശാലയില്‍ സര്‍വീസ് അവസാനിപ്പിക്കും.

എന്നാൽ ഹിമസാഗര്‍ എക്‌സ്പ്രസ് വൈകിയേ പുറപ്പെടൂ. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2.15 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ശ്രീ മാതാവൈഷ്‌ണോ ദേവി കത്ര വീക്ക്‌ലി ഹിമസാഗര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകി അന്നു വൈകിട്ട് 3.05 ന് സര്‍വീസ് ആരംഭിക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (5 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (5 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (5 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (6 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (6 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (6 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (6 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (6 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (7 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (8 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (8 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (8 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (9 hours ago)

Malayali Vartha Recommends