ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍... ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാവലാളായി മാറണമെന്നും മന്ത്രി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍... ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാവലാളായി മാറണമെന്നും മന്ത്രി.
ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ സാധിച്ചു. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.
പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയര്‍ന്നു. എന്തെല്ലാം പോരായ്മകള്‍ എതെല്ലാം തരത്തില്‍ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശില്‍പികള്‍ നിഷ്‌കര്‍ഷിക്കുകയുണ്ടായി. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ന് ഭരണഘടന അട്ടിമറിക്കാന്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുമ്പ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ ഭരണഘടന സംബന്ധിച്ച് മന്ത്രിയായിരുന്ന സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























