വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍... വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി

വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍... വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി.
വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണം. വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുകയാണ്.
.
ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി മന്ത്രി. ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അതേസമയം പിടി സെവനെ(ധോണി)എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ് ആണെന്നും മന്ത്രി പറഞ്ഞു. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവറ്റകള്‍ പ്രതികരിക്കുമെന്നും കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിനോട് പ്രതികരണം ആരാഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞു. ധോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























