പത്തനാപുരം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് ചൂഴിയില്‍ നിന്നും

പത്തനാപുരത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം കൊറ്റന്‍കര തട്ടാര്‍കോണം പേരൂര്‍ തൊടിയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകന് ഷിജുപ്രകാശ് (21)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
അതേസമയം പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ കടവിലായിരുന്നു സംഭവം നടന്നത്. ഷിജു പുനലൂര്‍ ഗവ. പോളിടെക്നിക് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
സംഭവ സമയത്ത് ഷിജു പ്രകാശ് ഉള്‍പ്പെടെ അഞ്ച് പേരാണ് എലിക്കാട്ടൂര്‍ കടവിലെ ആഴമുള്ള ഭാഗത്താണ് കുളിക്കാന്‍ ഇറങ്ങിയത്. തുടർന്ന് എല്ലാവരും ആറ്റിലിറങ്ങിയെങ്കിലും മധ്യഭാഗത്തേക്ക് നീന്തി പോയതായിരുന്നു ഷിജു. തുടർന്ന് വെള്ളത്തില്‍ മുങ്ങി താണ ഷിജുവിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ചൂഴിയില്‍ അകപ്പെട്ടിരുന്നു.
ഇതോടെ ആവണീശ്വരത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘവും കൊല്ലത്ത് നിന്നും സ്കൂബ ടീമും എത്തി തെരച്ചില്‍ നടത്തി. പിന്നാലെ രണ്ട് മണിക്കൂർ നടത്തിയ തെരച്ചിലിനൊടുവില്‍ ചൂഴിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്. ജ്വാല. സഹോദരന്. ശ്യാം പ്രകാശ്.
https://www.facebook.com/Malayalivartha


























