ഇവളും ഒരമ്മയോ...? ഏഴു വയസുകാരിയെ മര്‍ദിച്ചു, മലദ്വാരത്തില്‍ കമ്പിക്കൊണ്ടു കുത്തി; രണ്ടാനമ്മയ്‌ക്കെതിരെ വധശ്രമത്തിനും കേസ്; പോലീസ് അന്വേഷണം ആരംഭിച്ചു

ഏഴു വയസുളള കുഞ്ഞിനെ രണ്ടാനമ്മ ക്രൂരമായി മര്‍ദിക്കുകയും മലദ്വാരത്തില്‍ കമ്പിക്കൊണ്ടു കുത്തിക്ഷതമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കവളമുക്കട്ട പ്രദേശത്താണ് സംഭവം. ഇതുസംബന്ധിച്ച് രണ്ടാനമ്മ സെറീന (31)യെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. സെറീനയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. രണ്ടാം ഭാര്യയിലുള്ളതാണ് കുട്ടി. ഇവര്‍ മറ്റൊരാളെ വിവാഹം കഴിച്ചതിനാല്‍ ബാലികയെ ആദ്യഭാര്യ സെറീനയാണ് സംക്ഷിക്കുന്നത്.
സെറീനയ്ക്കു നാലുമക്കളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിട്ടുണ്ട്. മലദ്വാരത്തില്‍ ക്ഷതമേറ്റതിനാല്‍ കുടല്‍മുറിഞ്ഞ് മലം പുറത്തേക്ക് പോകുന്ന അവസ്ഥയുണ്ടെന്നു വീട്ടുകാര്‍ പറയുന്നു. രണ്ടുമാസം മുമ്പ് കൂറ്റമ്പാറയിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. നിരന്തരം പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ രണ്ടാനമ്മ മുക്കത്തെ യതീംഖാനയിലേക്കു കൊണ്ടുപോയിരുന്നു. യതീംഖാന അധികൃതരാണ് കുട്ടിയെ മാതൃസഹോദരിയെ ഏല്‍പ്പിച്ചത്. രണ്ടാനമ്മ കുട്ടിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നു കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വടികൊണ്ടു ശരീരത്തില്‍ പലയിടത്തും അടിയേറ്റ പാടുമുണ്ട്. പെണ്‍കുട്ടി പലപ്പോഴും കടുത്ത മാനസിക വിഭ്രാന്തി പിടിപ്പെട്ടപോലെ അവസ്ഥയിലായിരുന്നു.
മലദ്വാരത്തില്‍ മുറിവേറ്റതിനാല്‍ കൂടുതല്‍ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണരീതിയിലാകാന്‍ ഇനിയും ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യഭാര്യയുടെ സംരക്ഷണയിലിരിക്കുമ്പോഴാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഏതാനും ദിവസംമുമ്പ് ഇവിടെനിന്നും കുട്ടിയെ മാതൃസഹോദരി വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അപ്പോഴാണ് കുട്ടിക്ക് മറ്റ് കുട്ടികളെപ്പോലെ മലവിസര്‍ജനം ചെയ്യാന്‍ കഴിയുന്നില്ലെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. മലദ്വാരത്തില്‍ കോലിട്ട് കുത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായതെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. രണ്ടുവര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിപ്പിച്ചപ്പോഴാണ് മലദ്വാരത്തിലെ പീഡനം വ്യക്തമായത്. നിലവില്‍ അണുബാധയടക്കമുളള ഗുരുതരപ്രശ്‌നങ്ങള്‍ കുട്ടിക്കുണ്ടാവാനുളള സാധ്യതയേറെയാണ് . ഇക്കാര്യത്തില്‍ ഉടന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പോലീസ് ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവസ്ഥലത്തെത്തിയത്. കുട്ടിയുടെ വീട്ടുകാരെ കണ്ടശേഷം രണ്ടാനമ്മയുടെ മൊഴിയെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha